ഇരുപത് വര്‍ഷം നീണ്ട ദാമ്പത്യത്തിനു നടന്‍ അര്‍ജ്ജുന്‍ രാംപാലും മഹിറും വിരാമമിട്ടിരിക്കുകയാണ്. ഈ വിവാഹ മോചന വാര്‍ത്ത വന്നതിനു പിന്നാലെ ഇരുവര്‍ക്കുമിടയിലെ പ്രശ്നങ്ങള്‍ ചികയുകയാണ് പാപ്പരാസികള്‍.
ഈ ബന്ധത്തിന് വിള്ളല്‍ വീഴാന്‍ കാരണം നടന്‍ ഹൃത്വിക് റോഷന്റെ മുന്‍ ഭാര്യ സുസൈന ആണെന്നായിരുന്നു ആദ്യ ആരോപണം. അതുകൊണ്ട് തന്നെ വിവാഹ മോചന വാര്‍ത്ത വന്ന സമയത്ത് സൂസൈനയ്ക്കെതിരെ വിമര്‍ശനവുമായി സോഷ്യല്‍മീഡിയയില്‍ ആരാധകര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ അര്‍ജ്ജുനും യുവ നടി നടാഷയുമായുള്ള ബന്ധമാണ് വിവാഹ മോചനത്തിന് പിന്നിലെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം.
ഗ്ലാമറസ് വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടാഷ. അര്‍ജ്ജുനും നടാഷയും തമ്മില്‍ അടുപ്പത്തിലാണെന്നും വിവാഹ മോചന ശേഷം ഇരുവരും ഒന്നിച്ചാണെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നു.
Post Your Comments