തെന്നിന്ത്യന്‍ സിനിമാ ലോകത്തെ വലിയ ചര്‍ച്ച ആരാധകരുടെ പ്രിയ താരമായിരുന്ന നടിസാവിത്രിയുടെ ജീവിതം വെള്ളിത്തിരയില്‍ അവതരിപ്പിച്ച മഹാനടിയെന്ന ചിത്രമാണ്. നടന്‍ ജമനി ഗണേശനും സാവിത്രിയുമായുള്ള ബന്ധമാണ് അവരുടെ ജീവിതം നശിക്കാന്‍ കാരണമെന്ന സൂചനയാണ് ചിത്രം പങ്കുവയ്ക്കുന്നത്. ഈ ചിത്രത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി ജെമിനി ഗണേശന്റെ മകള്‍ കമല സെല്‍വരാജ് രംഗത്ത്. പണത്തിനു വേണ്ടി മഹാനടിയിലൂടെ സ്വന്തം അച്ഛനെയും അമ്മയെയും അപമാനിക്കുകയായിരുന്നു സാവിത്രിയുടെ മകള്‍ വിജയ ചെയ്തതെന്നും കമല ആരോപിച്ചു.
read also: നടി സാവിത്രിയുടെ ജീവിതത്തിലെ തകര്‍ച്ചയ്ക്ക് കാരണം വെളിപ്പെടുത്തി നടന്‍ രാജേഷ്
” സാവിത്രിയെക്കുറിച്ചുള്ള ഒരു ചിത്രം ചെയ്യുകയാണെന്ന് വിജയ പറഞ്ഞിരുന്നു. പക്ഷെ അതില്‍ ഇങ്ങനെയൊക്കെ ഉണ്ടാകുമെന്ന് ഞങ്ങള്‍ കരുതിയില്ല. അച്ഛന്‍ കാണാന്‍ വളരെ സുന്ദരനായിരുന്നു, വളരെ അധികം പഠിച്ച വ്യക്തിയായിരുന്നു, അന്ന് അച്ഛന് ചാക്ക്കണക്കിന് പ്രേമലേഖനങ്ങളാണ് വന്നിരുന്നത്. വീട്ടില്‍ വേലക്കാരിയായി എങ്കിലും ജീവിച്ചാല്‍ മതിയെന്ന് വരെ പലരും പറഞ്ഞിട്ടിട്ടുണ്ട്. ഇങ്ങനെ അച്ഛനെ തേടി വീട് വിട്ട് ഓടി വന്നവരെ തിരികെ വീട്ടില്‍ കൊണ്ടുവിടുന്നതും അച്ഛന്റെ ജോലിയായിരുന്നു. ഒരു സ്ത്രീയെയും അച്ഛന്‍ ഇതുവരെ മുതലെടുത്തിട്ടില്ല. പക്ഷേ സ്ത്രീകളാണ് അച്ഛനെ മുതലെടുത്തിരുന്നത്”. ഒരു തമിഴ് മാധ്യമവുമായുള്ള അഭിമുഖത്തില്‍ കമല പറഞ്ഞു.
സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ എനിക്ക് വലിയ വിഷമമായി. പണം എല്ലാവര്‍ക്കും അത്യാവശ്യമാണ് എന്നാല്‍ അതിനു വേണ്ടി സ്വന്തം അച്ഛനമ്മമ്മാരെ മോശക്കാരാക്കുന്നത് ശരിയല്ല. എന്റെ അച്ഛന്‍ അത്രയും മഹാനായ വ്യക്തിയാണ്. അങ്ങനെ ഒരാളെക്കുറിച്ച് ചീത്ത വാര്‍ത്തകള്‍ വരുന്നത് എത്ര കഷ്ടമാണെന്നും പറഞ്ഞ കമല വിജയയുമാള്ള ബന്ധം അവസാനിപ്പിച്ചുവെന്നും കൂട്ടിച്ചേര്‍ത്തു.
Leave a Comment