സിനിമയിലെ ഏറ്റവും അപകടം പിടിച്ച മേഖലയാണ് സ്റ്റണ്ട്. പലപ്പോഴും ചിത്രീകരണത്തിനിടെ അപകടങ്ങള്‍ ഉണ്ടാകാറുണ്ട്. പ്രേക്ഷകരെ ത്രസിപ്പിക്കുന്നതും അസാമാന്യവുമായ രംഗങ്ങളൊരുക്കുമ്പോള്‍ ചിലപ്പോള്‍ ജീവന്‍ തന്നെ അപകടത്തില്‍ ആകാന്‍ സാധ്യതയുണ്ടെന്ന് ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന്‍ പറയുന്നു. മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രം പുലിമുരുകനിലൂടെയാണ് മലയാളികളുടെ ഇഷ്ടതാരമായി പീറ്റര്‍ ഹെയ്ന്‍ മാറിയത്.
ഒരു തമിഴ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് സിനിമാ ചിത്രീകരണത്തിനിടയില്‍ ഉണ്ടായ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത്. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ… ”തെലുങ്ക് ചിത്രം മഗധീരയുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ 19 എല്ലുകളാണ് ഒരുമിച്ച് പൊട്ടിയത്. കൂടെയുള്ളവരുടെ പിഴവ് മൂലമാണ് അന്ന് അപകടം സംഭവിച്ചത്. ഭാര്യയോട് പോലും ഇതിനെ കുറിച്ച് പറഞ്ഞിരുന്നില്ല. അന്ന് ഞാന്‍ വേദന ആസ്വദിക്കുകയായിരുന്നു. ശരീരത്തിന്റെ പലഭാഗങ്ങളിലും കമ്പിയാണ്.” സിനിമയില്‍ നിന്ന് ഒരുപാട് പ്രതിസന്ധികള്‍ നേരിട്ടിട്ടുണ്ട്. അതെല്ലാം അതിജീവിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
Post Your Comments