ഇന്ത്യന്‍ സിനിമാ ലോകത്തിനു ഇന്നും തീരാവേദനയാണ് നടി ശ്രീദേവിയുടെ വിയോഗം, ശ്രീദേവി ചെയ്യാന്‍ ബാക്കി വെച്ച കഥാപാത്രങ്ങള്‍ മകള്‍ ജാന്‍വിയിലൂടെ സാക്ഷാത്കരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍, തന്റെ സിനിമാ മോഹങ്ങളേക്കുറിച്ച് ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ ജാന്‍വി സംസാരിക്കുന്നതിങ്ങനെ
തനിക്ക് ഏറ്റവും ഇഷ്ടമുള്ള നടിമാരുടെ പേരുകള്‍ വ്യക്തമാക്കിയായിരുന്നു ജാന്‍വിയുടെ പ്രതികരണം. മെറില്‍ സ്ട്രീപ്, നൂതന്, മധുബാല, വഹീദാ റഹ്മാന്, മീനാ കുമാരി എന്നിവരാണ് തന്റെ ഇഷ്ട നായികമാര്‍ ജാന്‍വി കൂട്ടിച്ചേര്‍ത്തു, അമ്മ ശ്രീദേവിയുടെ പേര് ജാന്‍വി പറയുമെന്ന് കരുതിയെങ്കിലും അത് ഉണ്ടായില്ല. എപ്പോഴും കാണാന്‍ ആഗ്രഹിക്കുന്ന ചിത്രം ടൈറ്റാനിക്ക് ആണെന്നും ജാന്‍വി വ്യക്തമാക്കി.
Post Your Comments