17 വർഷമായി അമ്മ പ്രസിഡന്റ് സ്ഥാനത്തുള്ള ഇന്നസെന്റ് ആ സ്ഥാനത്ത് തുടരാന്‍ താത്പര്യമില്ലെന്ന് അറിയിച്ചതോടെ താരസംഘടനയായ അമ്മയില്‍ പുതിയ ഭരണസമിതി. നോമിനേഷനുകൾ സമർപ്പിക്കേണ്ട അവസാന തീയതി കഴിഞ്ഞപ്പോൾ പ്രസിഡന്റ് സ്ഥാനത്തേക്ക് മറ്റാരും മത്സരിക്കാനില്ലാത്തതിനാല്‍ മോഹന്‍ലാല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനു പിന്നാലെ സംഘടനയുടെ എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ നാല് നടിമാര്‍ അംഗങ്ങളാകുമെന്നും സൂചന. ശ്വേത മേനോൻ, രചന നാരായണൻകുട്ടി, മുത്തുമണി, ഹണി റോസ് എന്നിവരാകും സ്ത്രീ അംഗങ്ങൾ. കൂടാതെ ഇന്ദ്രൻസ്, ടിനി ടോം, സുധീർ കരമന തുടങ്ങി പുതുമുഖങ്ങളും അംഗങ്ങളായി എത്തിയേക്കും. പഴയ അംഗങ്ങളിൽ ആസിഫ് അലി തുടരുമെന്നും റിപ്പോര്‍ട്ട്.
കെ.ബി ഗണേഷ് കുമാറും മുകേഷും വൈസ് പ്രസിഡന്റുമാരായേക്കുമെന്നും സൂചനയുണ്ട്. ജനറൽ സെക്രട്ടറിയായി ഇടവേള ബാബുവും ജോയിന്റ് സെക്രട്ടറിയായി സിദ്ദിഖും എത്തിയേക്കും. ട്രെഷറർ സ്ഥാനത്തേക്ക് ജഗദീഷ് മടങ്ങിയെത്താനും സാധ്യതയുണ്ട്.
read more: മോഹന്‍ലാല്‍ ഇതുവരെയും എന്നോട് അങ്ങനെ പെരുമാറിയിട്ടില്ല; ഇത് വിവാദമായാലും പ്രശ്നമില്ല; ഫാസില്‍
Post Your Comments