അവളുടെ രാവുകള്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് എത്തിയ താരമാണ് സീമ. സിനിമയില്‍ എത്തി മുപ്പതില്‍ അധികം വര്‍ഷം കടന്നു പോകുമ്പോഴും സീമയ്ക്ക് ആരാധകര്‍ കുറവല്ല. സീമയെ വലിയൊരു നടിയാക്കും, പക്ഷേ കല്യാണംകഴിക്കില്ലയെന്നു ആദ്യകാലത്ത് സംവിധായകന് ഐവി ശശി പറഞ്ഞതിനെക്കുറിച്ച് ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ സീമ പറയുന്നു.
സിനിമയില്‍ എത്തിയ കാലത്ത് ഐവി ശശി കര്‍ക്കശക്കാരനായിരുന്ന ഒരു സംവിധായകന് ആയിരുന്നോ എന്ന ചോദ്യത്തിന് നല്കിയ മറുപടിയിലാണ് സീമ അതിനെക്കുറിച്ച് പറയുന്നു. സീമയുടെ വാക്കുകള്‍ ഇങ്ങനെ…”അതിന് ആദ്യം തന്നെ ഞാൻ കേറിയങ്ങ് ലവ് ചെയ്തില്ലേ. പിന്നെങ്ങനെ എന്റെ അടുത്ത് സ്ട്രിക്ടായി നിൽക്കുന്നത്. അന്ന് ‘ഞാന്‍ സീമയെ വലിയൊരു നടിയാക്കും, പക്ഷേ കല്യാണംകഴിക്കില്ലെന്ന് ‘ശശിയേട്ടന് പറഞ്ഞതായി കേട്ടിട്ടുണ്ട്. അത് ശശിയേട്ടൻ പറഞ്ഞതേല്ല. വേണേൽ മുകളിൽ പോയി അദ്ദേഹത്തോട് ചോദിക്ക്. എന്തിനാ അങ്ങനെ പറഞ്ഞതെന്ന്. ഞങ്ങളുടെ കല്യാണം കഴിഞ്ഞ് രണ്ട് കുട്ടികളായില്ലേ. പിന്നേം എന്തിനാ അങ്ങനെ പറഞ്ഞതെന്ന് ചോദിച്ച് മൂപ്പരെ ശല്യം ചെയ്യണമായിരുന്നോ ഞാൻ. അദ്ദേഹം നല്ലൊരു ജീവിതം തന്നു അത് പോരെ.”2017 ഒക്ടോബർ 24-ന് ചെന്നൈയിലെ സ്വവസതിയിൽ വച്ചുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് ഐവി ശശി അന്തരിച്ചു
Post Your Comments