ടെലിവിഷന്‍ ആരാധകരുടെ പ്രിയ താരമാണ് ജൂഹി പര്‍മര്‍. നടന്‍ സച്ചിന്‍ ഷിറോഫുമായുള്ള നടിയുടെ ദാമ്പത്യം വേര്‍പിരിഞ്ഞിരിക്കുകയാണ്. എട്ടു വര്‍ഷത്തെ ദാമ്പത്യത്തിനു വിരാമമിടാന്‍ കാരണം വെളിപ്പെടുത്തുകയാണ് നടി.വിവാഹം കഴിഞ്ഞു കുറച്ചു നാള്‍ക്കകം തന്നെ പ്രശ്നങ്ങളും തുടങ്ങിയിരുന്നു. 2009ലായിരുന്നു വിവാഹം. 2013ല്‍ ഇരുവര്‍ക്കും ഒരു മകള്‍ ജനിച്ചു. എന്നാല്‍ മകളുമായി സമയം ചിലവഴിക്കുന്നതിന് സച്ചിന് താത്പര്യം ഉണ്ടായിരുന്നില്ല. കൂടാതെ പ്രണയ കാലത്തെ ഒരു സ്വഭാവം ആയിരുന്നില്ല സച്ചിന് വിവാഹ ശേഷം ഉണ്ടായിരുന്നത്. വിവാഹം കഴിഞ്ഞു കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം തന്നെ ഇത് നീണ്ട നാള്‍ മുന്നോട്ട് പോകില്ലെന്ന് തനിക്ക് തോന്നിയിരുന്നതായും ഒരു അഭിമുഖത്തില്‍ നടി തുറന്നു പറയുന്നു.
രണ്ടു വര്‍ഷത്തോളം അകന്നു ജീവിച്ചതിന് ശേഷമാണ് ഇരുവരും നിയമപരമായി വിവാഹ മോചിതരായത്. ഇരുവരുടെയും മകള്‍ സമീര.
Post Your Comments