അതീവ ഗ്ലാമറസ് വേഷങ്ങളിലൂടെ എന്നും വിവാദത്തിലായ നടിയാണ് ബോളിവുഡ് സുന്ദരി യാമി ഗൗതം. നടിയ്ക്കും സഹോദരിയും യുവ നായികയുമായ സുരിലിയ്ക്കും ഇറക്കം കുറഞ്ഞ വസ്ത്രം വിനയായതാണ് ഇപ്പോള്‍ ചര്‍ച്ച. ഭക്ഷണം കഴിക്കാനായി യാമിയും സുരിലിയും ഒരു ഹോട്ടലിൽ കയറുകയുണ്ടായി. സുരിലി ഷോർട്ട് ഡ്രസ് ആണ് ധരിച്ചിരുന്നത്. ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിച്ച് ഹോട്ടലിൽ കയറാൻ സാധിക്കില്ലായിരുന്നു. ഇതേതുടർന്ന് അവരെ ആ ഹോട്ടലിൽ നിന്നും ഇറക്കിവിട്ടു.
read also: ഗ്ലാമർ വസ്ത്രംമൂലം അബദ്ധം പറ്റി യുവ നടി യാമി; വീഡിയോ
യാമി നായികയായി എത്തുന്ന പുതിയ ചിത്രം ഉറി സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സെർബിയയിൽ എത്തിയതായിരുന്നു ഇരുവരും. യാമി തന്നെയാണ് ഹോട്ടലില്‍ നിന്നും നേരിടേണ്ടിവന്ന ഈ അനുഭവം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. സഹോദരി പാന്റ്സ് ധരിക്കാത്തതുമൂലം ഞങ്ങൾക്ക് ബാറിൽ കയറേണ്ടി വന്നുവെന്നാണ് ഇതിനെക്കുറിച്ച് നടി പറയുന്നത്.
.yamigautam’s sister surilieggautam denied entry in a well known restaurant in #Serbia#YamiGautam pic.twitter.com/pd8FGL4nbC
— Bollywood Updates (@BollyWood_Hood) June 7, 2018
കഴിഞ്ഞവർഷം ഉറിയിൽ സംഭവിച്ച ഭീകരാക്രമണത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയാണ് ഉറി. ആദിത്യ ധരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാജ്കുമാർ സന്തോഷിയുടെ പുതിയ ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റത്തി നൊരുങ്ങുകയാണ് സുരിലി. രൺദിപ് ഹൂഡയാണ് സുരുലിയുടെ നായകൻ.
Post Your Comments