ഉദയനിധി സ്റ്റാലിന് – ജയറാം കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന തമിഴ് ചിത്രം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. സംവിധായകന് അറ്റ്ലിയുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ച എനക് ഏബിളാണ് ഇരുവരെയും കേന്ദ്ര കഥാപാത്രമാക്കി ചിത്രം ഒരുക്കുന്നതായി വര്‍ത്തകള്‍ വന്നത്. ചിത്രത്തില്‍ ഉദയനിധിയുടെ അച്ഛന്റെ വേഷത്തിലായിരുന്നു ജയറാം.
എന്നാല്‍ സംവിധായകനും നിര്‍മാതാവും തമ്മിലുള്ള ആശയപരമായ വ്യത്യാസം കാരണം ഈ ചിത്രം വേണ്ടെന്നു വച്ചതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രിയ ഭവാനി ശങ്കര്‍, ഇന്ദുജ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍.
സീനു രാമസ്വാമി സംവിധാനം ചെയ്യുന്ന ‘കണ്ണൈ കലൈമാനെ’ എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഉദയനിധി. തമന്നയാണ് ചിത്രത്തില്‍ നായിക.
Post Your Comments