പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്ന കാലയ്ക്കെതിരെ പുതിയ ആരോപണവുമായി ധാരാവി ‘ഗോഡ്ഫാദറി’ന്റെ മകള്‍ വിജയലക്ഷ്മി നാടാര്‍. കാല പാ രഞ്ജിത്തിന്റെ മുത്തച്ഛന്റെ കഥയല്ലെന്നും തന്റെ അച്ഛന്റെ കഥയാണ് ഇതിലൂടെ പറഞ്ഞിരിക്കുന്നതെന്നും വിജയലക്ഷ്മി പറയുന്നു. നേരത്തെ ഇതുമായി ബന്ധപ്പെട്ടു ആരോപണം ഉന്നയിച്ചതാണ് സിനിമ കണ്ടപ്പോള്‍ പൂര്‍ണ്ണ ബോധ്യമായെന്നും ഒരു അഭിമുഖത്തില്‍ സംസാരിക്കവേ വിജയലക്ഷ്മി വ്യക്തമാക്കി.
“അതില്‍ രജനികാന്തിന്റെ കഥാപാത്രത്തിന്റെ കുടുംബത്തെ നോക്കൂ. ഭാര്യ, മകള്‍, മൂന്നു ആണ്‍മക്കള്‍ പിന്നെ അഞ്ച് പേരക്കുട്ടികളും അതെന്റെ കുടുംബത്തിന് സമാനമാണ്”, വിജയലക്ഷ്മി പറയുന്നു.
Post Your Comments