രജനീകാന്തിന്റെ കാല മികച്ച പ്രതികരണം നേടി മുന്നേറുന്ന അവസരത്തില്‍ ആരാധകരെ നിരശായിലാഴ്ത്തി കൊണ്ട് മറ്റൊരു വാര്‍ത്ത പുറത്തു വന്നു. ശങ്കര്‍ രജനീകാന്ത് ടീമിന്റെ യന്തിരന്‍ 2.0 ഈ വര്‍ഷം ഉണ്ടാകില്ല ചിത്രത്തിന്റെ വിഎഫ്എക്സ് വര്‍ക്കുകള്‍ വൈകുന്നതിനാലാണ് റിലീസ് തീയതി വീണ്ടും നീട്ടിയത്. ഇന്ത്യന്‍ സിനിമാ വ്യവസായത്തില്‍ ബാഹുബലിക്കും മേലെ ചിത്രത്തിന്‍റെ ജനപ്രീതി വര്‍ദ്ധിപ്പിക്കാനാണ് അണിയറക്കാരുടെ ശ്രമം. ഈ വര്‍ഷം ജനുവരിയോടെ സിനിമ റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം.
സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ശങ്കറിന്റെ ഡ്രീം പ്രോജക്റ്റുകളില്‍ ഒന്നാണ് യന്തിരന്‍ 2.0 ഏവരും പ്രതീക്ഷയോടെ കാതിരിക്കുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് ലൈക്കാ പ്രൊഡക്ഷന്‍സ് ആണ്. എമി ജാക്സണ്‍ നായികയാകുന്ന ചിത്രം അടുത്ത വര്‍ഷം ആദ്യം പ്രദര്‍ശനത്തിനെത്തുമെന്നാണ് ഒടുവിലത്തെ വിവരം.
Post Your Comments