Latest NewsMollywoodNostalgia

പകല്‍ സ്കൂളില്‍, രാത്രി 11 മണി വരെ അമ്മയോടൊപ്പം തട്ടുകടയില്‍; ‘പറവ’യിലെ ഈ യുവതാരത്തിന്റെ ജീവിതമിങ്ങനെ

സിനിമയില്‍ ഒന്ന് മുഖം കാണിച്ചാല്‍ താരമായി എന്ന് കരുതി ജാഡകാട്ടുന്നവരുടെ ഇടയില്‍ വ്യത്യസ്തനാകുകയാണ് യുവനടന്‍ ഗോവിന്ദ് വി പൈ . നടന്‍ സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത പറവ എന്ന ചിത്രത്തിലെ ഹസീബ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് ഗോവിന്ദ്. സിനിമ വന്‍ വിജയമായെങ്കിലും തന്‍റെ പതിവ് ജോലികളില്‍ യാതൊരു മാറ്റവും ഉണ്ടാകാതെ മുന്നോട്ട് പോകുകയാണ് ഗോവിന്ദ്.

govind v pai parava എന്നതിനുള്ള ചിത്രം

പകല്‍ സമയം സ്‌കൂള്‍ പഠനവും രാത്രി തട്ടുകടയുമായാണ് ഗോവിന്ദിന്റെ ജീവിതം. സ്‌കൂള്‍ വിട്ടശേഷം അമ്മനടത്തുന്ന തട്ടുകടയില്‍ രാത്രി 11 മണി വരെ നീളുന്ന കച്ചവടത്തിനു സഹായിയായി കൂടും. അത് കഴിഞ്ഞാണു പഠനം. തുറവൂര്‍ ടിഡി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണു ഗോവിന്ദ്.

ദുല്‍ഖറിന്റെ സഹോദരനായിട്ടായിരുന്നു ഗോവിന്ദ് പറവയില്‍ അഭിനയിച്ചത്. മട്ടാഞ്ചേരി ടിഡി ഹൈസ്‌കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണു പറവ സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. ‘വീണുകിട്ടിയ’ വേഷം എന്ന് തന്നെ അതിനെ വിശേഷിപ്പിക്കാം. കാരണം ചിത്രത്തിന്‍റെ സംവിധായകന്‍ സൗബിന്‍ ഷാഹിറും കൂട്ടുകാരും ഒരിക്കല്‍ അമ്മയുടെ ചായക്കടയില്‍ ചായ കുടിച്ചു നില്‍ക്കുന്ന സമയത്താണു സൈക്കിളില്‍ അതിവേഗത്തില്‍ പാഞ്ഞുവന്ന ഗോവിന്ദ് അവരുടെ മുന്നില്‍ സൈക്കിളുമായി വീഴുന്നത്. തന്നെ പിടിച്ചെഴുന്നേല്‍പിച്ച ശേഷം സിനിമയില്‍ അഭിനയിക്കാമോ എന്ന് സൗബിന്‍ ചോദിച്ചതിലൂടെയാണ് പറവയിലേക്ക് എത്തിയതെന്ന് പല അഭിമുഖങ്ങളിലും ഗോവിന്ദ് തുറന്നു പറഞ്ഞിട്ടുണ്ട്.

govind v pai parava എന്നതിനുള്ള ചിത്രം

മലയാള സിനിമയിലേയ്ക്ക് നിശബ്ദമായി കടന്നുവന്ന് പറവയായി പാറിപ്പറന്ന് യുവതാരം

shortlink

Related Articles

Post Your Comments


Back to top button