
താര സംഘടനയായ അമ്മയുടെ തലപ്പത്തേയ്ക്ക് മലയാളത്തിലെ സൂപ്പര്‍ താരം എതിരില്ലാതെ തിരഞ്ഞെടുത്തതായി സൂചന. മൂന്നു വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന ഭരണ മാറ്റത്തില്‍ നോമിനേഷനുകൾ സമർപ്പിക്കേണ്ട അവസാന തീയതി കഴിഞ്ഞപ്പോൾ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ മോഹന്‍ലാല്‍ അല്ലാതെ ആരുമില്ലെന്നാണ് സൂചന.
17 വർഷമായി അമ്മ പ്രസിഡന്റ് സ്ഥാനത്ത് നടന് ഇന്നസെന്റായിരുന്നു. എന്നാല്‍ ചില ആരോഗ്യ പ്രശ്നങ്ങള്‍ കാരണം തത്സ്ഥാനത്ത് തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഇന്നസെന്റ് വ്യക്തമാക്കിയതോടെ ഈ സ്ഥാനത്തേക്ക് ആരു വരുമെന്നായി ചർച്ചകൾ. മമ്മൂട്ടി, പൃഥ്വിരാജ് തുടങ്ങിയ പലരുടെയും പേരുകള്‍ കേട്ടെങ്കിലും പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് എത്തുക മോഹന്‍ലാല്‍ ആയിരിക്കുമെന്ന് സൂചന. നോമിനേഷൻ കൊടുക്കേണ്ട അവസാന തിയതി ഇന്നലെയായിരുന്നു.
കെ.ബി ഗണേഷ് കുമാറും മുകേഷും വൈസ് പ്രസിഡന്റുമാരായേക്കുമെന്നും സൂചനയുണ്ട്. ജനറൽ സെക്രട്ടറിയായി ഇടവേള ബാബുവും ജോയിന്റ് സെക്രട്ടറിയായി സിദ്ദിഖും ട്രെഷറർ സ്ഥാനത്തേക്ക് ജഗദീഷും എത്താന്‍ സാധ്യത.
Post Your Comments