പൊതുസമൂഹത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് സഹായമായി ചില താരങ്ങൾ മാറുന്നത് വാർത്തകളാകാറുണ്ട്. അത്തരത്തിൽ ഒന്നാണ് ആലുവയിൽ കസ്റ്റഡി മർദ്ദനത്തിന് ഇരയായ ഉസ്മാന്റെ കുടുംബത്തിന് സംവിധായകൻ മേജർ രവി ധനസഹായം നൽകിയത്.
മർദ്ദനത്തില്‍ പരിക്കേറ്റ് രാജഗിരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഉസ്മാനെ മേജര്‍ രവി സന്ദര്‍ശിച്ചു. ഉസ്മാന്റെ മൂന്ന് മക്കളുടെയും പഠനച്ചെലവ് ഒരു വര്‍ഷത്തേക്ക് ഏറ്റെടുക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകി. ഉസ്മാന്റെ ഭാര്യ ഫെബിനയുടെ പക്കൽ സഹായധനവും മേജർ രവി കൈമാറുകയുണ്ടായി.
Post Your Comments