മലയാള സിനിമാ ലോകത്തിനും ഏറെ പരിചിതനാണ് സ്റ്റണ്ട് കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന്‍. പുലിമുരുകന്‍ എന്ന സിനിമയിലെ സംഘട്ടന രംഗങ്ങള്‍ നിലാവരത്തോടെ ഒരുക്കിയ പീറ്റര്‍ ഹെയ്ന്‍റെ പെരുമ കേരളത്തിലങ്ങനെ നിറഞ്ഞു നില്‍ക്കുകയാണ്. പീറ്റര്‍ ഹെയ്ന്റെ മകന്‍ കിരണും അച്ഛന്‍റെ അതേ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ അച്ഛനുമൊന്നിച്ചുള്ള മനോഹര നിമിഷങ്ങളെക്കുറിച്ചു കിരണ്‍ ഹെയ്ന്‍ പങ്കുവെച്ചു , മഗധീരയുടെ ചിത്രീകരണ സമയത്ത് അച്ഛന് വലിയൊരു അപകടം സംഭവിച്ചുവെന്നും ആ സമയം മുഖമൊക്കെ നീരുവന്നു വീര്‍ത്തതിനാല്‍ അച്ഛന്റെ അടുക്കല്‍ പോകാന്‍ ഭയപ്പെട്ടിരുന്നതായും കിരണ്‍ പറയുന്നു.
“മഗധീരയുടെ സമയത്ത് ഡാഡിക്ക് ഒരു വലിയ അപകടം സംഭവിച്ചു. മുഖം നീരു വന്നു വീര്‍ത്തു. അന്ന് എനിക്ക് ഡാഡിയുടെ അടുത്ത് പോകാന്‍ ഭയമായിരുന്നു. എനിക്ക് ഡാഡിയെ കാണുന്നതു പോലും പേടിയായിരുന്നു. ഞാന്‍ അന്ന് ഒരു ചെറിയ പയ്യനാണ്. ഞങ്ങളെല്ലാവരും ശരിക്കും പേടിച്ചു പോയി. ഡാഡി സ്വാഭാവിക ജീവിതത്തിലേക്ക് തിരികെ വരുമോ എന്ന് പോലും ഭയപ്പെട്ടു.” കിരണ്‍ ഹെയ്ന്‍ വ്യക്തമാക്കുന്നു.
Post Your Comments