യഥാർത്ഥ വ്യക്തികളുടെ ജീവിതം പലപ്പോഴും മലയാള സിനിമയിൽ ചിത്രീകരിക്കാറുണ്ട്. അത്തരത്തിൽ ഒരു ചിത്രമാണ് രഞ്ജിത്ത് ശങ്കർ–ജയസൂര്യ ജോഡി ഒരുമിക്കുന്ന ‘ഞാൻ മേരിക്കുട്ടി’. ചിത്രത്തിൽ ജയസൂര്യ അവതരിപ്പിച്ച മേരിക്കുട്ടി ചുറ്റുമുള്ള ചില ജീവിതങ്ങളുടെ നേർ പതിപ്പാണ്.
മേരിക്കുട്ടി എന്ന ചിത്രം ജീവിച്ചിരിക്കുന്ന നിവധി ട്രാൻസ്ജെൻഡറുകളുടെ ഒറ്റപ്പെടലിന്റെയും അതിജീവനത്തിന്റെയും കഥയാണ് പങ്കുവയ്ക്കുന്നത്. ചിത്രം പുറത്തിറങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ യഥാർത്ഥ ജീവിതത്തിലെ മേരിക്കുട്ടിയെ കാണാൻ സിനിമയിലെ മേരിക്കുട്ടി എത്തി എന്നുള്ളതാണ് പുതിയ വിശേഷം.
കേരളത്തിലെ ആദ്യത്തെ ട്രാൻസ് ജെൻഡർ ദമ്പതികളായ സൂര്യക്കും ഇഷാനും ആശംസയർപ്പിച്ചാണ് സിനിമയിലെ മേരിക്കുട്ടിയായ ജയസൂര്യയെത്തിയത്. ജയസൂര്യയുടെ പെട്ടെന്നുള്ള സന്ദർശനം സൂര്യയ്ക്കും ഇഷാനും സർപ്രൈസ് നൽകി. ജയസൂര്യയുടെ ഈ സന്ദർശനത്തിൽ സോഷ്യൽ മീഡിയയയിലൂടെ നിരവധി ആളുകളാണ് താരത്തിന് അഭിനന്ദനങ്ങൾ അറിയിച്ചത്.
ജൂൺ പതിനഞ്ചിനാണ് ഞാൻ മേരിക്കുട്ടി തീയറ്ററുകളിലെത്തുന്നത്. ജുവൽ മേരി, ജോജു ജോർജ്, അജു വർഗീസ്, ഇന്നസെന്റ് തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Post Your Comments