BollywoodCinemaGeneralLatest NewsNEWS

എമി ജാക്‌സണെ ഭാര്യയെന്ന് വിളിച്ച് കൂട്ടുകാരി, സ്വവര്‍ഗാനുരാഗികളോ എന്ന് ആരാധകര്‍

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് തന്‌റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നടി എമി ജാക്‌സണ്‍ ഇട്ട പോസ്റ്റ് ഏറെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. തന്‌റെ കൂട്ടുകാരിയുമായി നല്‍ക്കുന്ന ചിത്രമാണ് എമി പങ്കുവയ്ച്ചത്. എന്നാല്‍ അതിന് നല്‍കിയ അടിക്കുറിപ്പാണ് വിവാദത്തിന് തിരികൊളുത്തിയത്. വൈഫ് ലൈഫ് എന്ന അടിക്കുറിപ്പോടുകൂടി പോസ്‌റ്റെത്തിയതോടെ എമി സ്വവര്‍ഗാനുരാഗിയാണെന്ന പ്രചരണവും സജീവമായി. എന്നാല്‍ എമിയുടെ പെണ്‍സുഹൃത്ത് അടുത്ത ചിത്രം പങ്ക് വയ്ച്ചതോടെ ആരാധകര്‍ക്കിടയില്‍ സംശയം വീണ്ടും ബലപ്പെടുകയാണ്.

പ്രമുഖ ബ്രിട്ടീഷ് മോഡലും ഇന്ത്യന്‍ വംശജയുമായ നീലം ഗില്‍ ആണ് ഐമിയുടെ കൂട്ടുകാരി. വിയന്നയില്‍ നടന്ന ലൈഫ് ബോള്‍ ഇവന്‌റില്‍ ഇരുവരും പങ്കെടുക്കുകയും ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. വധുവിന്‌റെ രണ്ട് ഇമോജികളുള്ള കുറിപ്പില്‍ ഭാര്യയെന്നാണ് നീലം എമിയെ വിശേഷിപ്പിച്ചത്. എന്നാല്‍ ബ്രിട്ടിഷുകാരനും പ്രമുഖ വ്യവസായിയുമായ ജോര്‍ജ് പനായോട്ടുമായി നടി പ്രണയത്തിലായിരുന്നുവെന്ന് വാര്‍ത്തകള്‍ പ്രചരിച്ചരുന്നു.

shortlink

Related Articles

Post Your Comments


Back to top button