CinemaGeneralMollywoodNEWS

മോഹന്‍ലാല്‍ ഇതുവരെയും എന്നോട് അങ്ങനെ പെരുമാറിയിട്ടില്ല; ഇത് വിവാദമായാലും പ്രശ്നമില്ല; ഫാസില്‍

മോഹന്‍ലാല്‍ എന്ന അതുല്യ പ്രതിഭയെ മലയാളത്തിനു സമ്മാനിച്ചത് സംവിധായകന്‍ ഫാസില്‍ ആയിരുന്നു. മോഹന്‍ലാലിന്‍റെ ആദ്യ ചിത്രം ‘തിരനോട്ടം’ ആണെങ്കിലും ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന ഫാസില്‍ ചിത്രമാണ്‌ മോഹന്‍ലാലിന് നടനെന്ന നിലയില്‍ ഒരു ഐഡന്റിന്റി നല്‍കിയത്. പിന്നീട്നി രവധി ഫാസില്‍ ചിത്രങ്ങളില്‍ മോഹന്‍ലാല്‍ നായക കഥാപാത്രമായി രംഗപ്രവേശം ചെയ്തു.

മോഹന്‍ലാല്‍ സൂപ്പര്‍ താരമായി വളര്‍ന്നപ്പോള്‍ അദ്ദേഹത്തിന്‍റെ ഡേറ്റ് ലഭിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടായിരുന്നുവെന്ന് സത്യന്‍ അന്തിക്കാട് ഉള്‍പ്പടെയുള്ള സീനിയര്‍ സംവിധായകര്‍ പങ്കുവേച്ചിട്ടുണ്ട്,എന്നാല്‍ അത്തരമൊരു അനുഭവം തനിക്ക് ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് ഫാസില്‍. മനോരമയുടെ ന്യൂസ്‌ മേക്കറായി തെരഞ്ഞെടുത്ത മോഹന്‍ലാലിന് പുരസ്‌കാരം സമ്മാനിക്കുന്ന വേളയിലായിരുന്നു ഫാസിലിന്റെ പ്രതികരണം.

“വിവാദം ഉണ്ടാകുമോ എന്നറിയില്ല” എന്ന് പറഞ്ഞു കൊണ്ടാണ് ഫാസില്‍ അവതാരകന്റെ ചോദ്യത്തിന് മറുപടി നല്‍കിയത്

“മോഹന്‍ലാല്‍ വലിയ സൂപ്പര്‍ താരമായി കഴിഞ്ഞു എന്നെ തിരിഞ്ഞു നോക്കിയില്ല,അല്ലങ്കില്‍ ഞാന്‍ ചെല്ലുമ്പോള്‍ ഡേറ്റ് തന്നില്ല എന്നുള്ള പരിഭവം എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. മോഹന്‍ലാലിന് പറ്റിയ സബ്ജക്റ്റ് അദ്ദേഹത്തിന്‍റെ മുന്നില്‍ കൊണ്ട് അവതരിപ്പിച്ച് കഴിഞ്ഞാല്‍ മോഹന്‍ലാലിന് അത് ഇഷ്ടപ്പെട്ടാല്‍ മോഹന്‍ലാല്‍ അത് ചെയ്യും കാരണം തൊഴിലിനോട് നീതി പുലര്‍ത്തുന്ന ആളാണ് മോഹന്‍ലാല്‍”.- ഫാസില്‍

shortlink

Related Articles

Post Your Comments


Back to top button