GeneralNEWS

ചിത്രാഞ്ജലി സ്റ്റുഡിയോയുടെ ഡിസൈനില്‍ ലേഡീസ് ടോയ്‌ലറ്റ് ഉള്‍പ്പെടുത്തിയില്ല; വേണു

ഒരു ചാനലിലെ അഭിമുഖ പരിപാടിയില്‍ സിനിമയിലെ ലിംഗ വിവേചനത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു സംവിധായകനും ക്യാമറമാനുമായ വേണുവിന്റെ അപ്രതീക്ഷിത മറുപടി.

ലിംഗ വിവേചനം എല്ലായിടത്തും ഉണ്ട് , എന്റെ ഭാര്യ ബീന എന്നോട് പറഞ്ഞിട്ടുണ്ട്, 25 വര്‍ഷമായി ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ഒരു ലേഡീസ് ടോയ്‌ലറ്റ് ഇല്ലെന്ന്, അതിന്‍റെ ഡിസൈനില്‍ അവര്‍ അങ്ങനെയൊരു കാര്യം ഉള്‍പ്പെടുത്തിയിട്ടില്ല, ഞാന്‍ പോലും അതിനെക്കുറിച്ച് അത്ര ബോധവാനല്ലെന്ന് ഓര്‍ക്കണം ഇതൊക്ക നമുക്ക് വിശ്വസിക്കാന്‍ പറ്റുന്ന കാര്യങ്ങളാണോ?

ഡബ്ല്യൂസിസി വരുന്നത് കൊണ്ട് ഇതിനൊക്കെ പരിഹാരമാകുമെന്ന് കരുതുന്നില്ല, അവര്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളോടും യോജിപ്പില്ല, ഇതൊരു ചെറിയ സംഘടനയായി മാറരുത്, കുറച്ചു കൂടി എക്സ്പെന്‍സീവായി മാറണം എന്ന അഭിപ്രായക്കാരനാണ് ഞാന്‍ , വേണു വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button