ബോളിവുഡിൽ ധാരാളം ആരാധകരുള്ള താരമാണ് സണ്ണി ലിയോൺ. ഒരു പോൺ തരത്തിൽ നിന്ന് ബോളിവുഡിലെ മികച്ച നടിമാരുടെ പട്ടികയിലേക്ക് സണ്ണി മാറിയത് ആരാധകരുടെ സ്നേഹംകൊണ്ടുമാത്രമാണ്.
ടെലിവിഷൻ ഷോ ആയ സ്പ്ലിറ്റ്സ് വില്ലയുടെ ഷൂട്ടിങ്ങിന്റെ ഭാഗമായി താരം അമൃത്സറിൽ പോയിരുന്നു. വിവാദ ഷോ ആയ സ്പ്ലിറ്റ്സ് വില്ല സീസൺ 11 ന്റെ ഷൂട്ടിംഗ് ആരംഭിച്ചെന്ന് സഹ നടനായ റാൻവിജയ് സിംഗാണ് ആരാധകരെ അറിയിച്ചത്. സണ്ണിയും റാൻവിജയിയും കുറച്ചു കുട്ടികളോടൊപ്പം നിൽക്കുന്ന ചിത്രവും പങ്കുവെച്ചിരുന്നു.
എന്നാൽ അമൃത്സറിൽ തന്റെ ഇരട്ട കുട്ടികളുമായി എത്തിയ സണ്ണി മാതാപിതാക്കളുടെ ആത്മശാന്തിയ്ക്കായി കർമങ്ങൾ നടത്തി .മക്കളായ നോഹയ്ക്കും ആഷറിനുമൊപ്പം സമയം ചിലവിടാൻ സാധിച്ചതും അവർക്ക് മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങിക്കൊടുത്തതും തന്നെ ഏറെ സന്തോഷിപ്പിക്കുന്നുവെന്നു സണ്ണി ഇൻസ്റ്റാഗ്രാമിലൂടെ പറഞ്ഞു.
വാടക ഗർഭത്തിലൂടെയാണ് സണ്ണി ഇരട്ട കുട്ടികളെ സ്വന്തമാക്കിയത്. ഇവരെക്കൂടാതെ നിഷ വെബർ എന്നൊരു പെൺകുട്ടിയെക്കൂടി സണ്ണിയും ഭർത്താവ് ഡാനിയൽ വെബ്ബറും ദത്തെടുത്ത് വളർത്തുന്നുണ്ട്.
My boys finally got the chance to say hello to my parents at the Ganga where I scattered their ashes. Starting a new project and we’ve all come to seak my parents blessings. @tomas_moucka Karyn Prabhakar Anand and @yofrankay pic.twitter.com/2rqUGDjLp0
— Sunny Leone (@SunnyLeone) June 4, 2018
Post Your Comments