താരപുത്രിമാര്‍ തമ്മിലുള്ള മത്സരത്തില്‍ ഒടുവില്‍ വിജയം സാറ അലി ഖാന് തന്നെ. റണ്‍വീര്‍ സിംഗ് നായകനാകുന്ന ആക്ഷന്‍ കോമഡി ത്രില്ലര്‍ സിമ്പയില്‍ നായികയായി നിശ്ചയിച്ചിരിക്കുന്നത് സാറ അലി ഖാനെയാണ്.
ചിത്രത്തിലെ നായിക വേഷത്തിനായി ജാന്‍വി കപൂറും സാറയും വന്‍ മത്സരമായിരുന്നെന്ന് വാര്‍ത്തകളുണ്ടായിരുന്നു. സെയ്ഫ് അലിഖാന്റെ മകള്‍ സാറ തന്റെ ആദ്യ ചിത്രമായ കേദാര്‍നാഥിനു നേരിട്ട ചില പ്രതിസന്ധികള്‍ മൂലം പെട്ടെന്നൊരു ചിത്രത്തിന് ഡേറ്റ് നല്‍കാനുള്ള അവസ്ഥയിലായിരുന്നില്ല. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സിംബ ഈ വര്‍ഷം അവസാനം തീയേറ്ററുകളിലെത്തും.
അതേസമയം സെയ്ഫ് അലി ഖാന്റെ മകള്‍ സാറയ്‌ക്കെതിരെ കരാര്‍ലംഘനത്തിന് പരാതിയുമായി പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ കോടതിയെ സമീപിച്ചു. കേദാര്‍ നാഥ് സിനിമയില്‍ അഭിനയിക്കാന്‍ തനിക്ക് ഡേറ്റില്ലെന്ന് സാറ അറിയിച്ചതിനെ തുടര്‍ന്നാണ് അണിയറപ്രവര്‍ത്തകര്‍ മുംബൈ ഹൈക്കോടതിയെ സമീപിച്ചത്. സാറയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റ ചിത്രമായിട്ടാണ് കേദാര്‍ നാഥ് വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചത്.
Post Your Comments