മലയാള സിനിമയിൽ ശക്തമായ കഥപാത്രങ്ങൾ അവതരിപ്പിച്ച നടിയാണ് രേവതി. അഭിനയം, സംവിധാനം, നൃത്തം എന്നിങ്ങനെ പല മേഖലയിലും കഴിവ് തെളിയിച്ച രേവതി സിനിമകളിൽ ഇപ്പോൾ അത്ര സജീവമല്ല. എന്നാൽ രേവതി എന്ന അഭിനയത്രിക്കപ്പുറം ആ താരത്തിന്റെ ചില പ്രത്യേകതകളെക്കുറിച്ച് പറയുകയാണ് സംവിധായകൻ രഞ്ജിത്ത് ശങ്കർ.
”പൃഥ്വിരാജിന്റെ അമ്മ വേഷം ചെയ്യാനായി ഞാന്‍ രേവതി ചേച്ചിയെ ഒരിക്കൽ സമീപിച്ചിരുന്നു. അന്ന് രേവതി ചേച്ചി ചോദിച്ച ഒരു ചോദ്യമാണ് മോളി ആന്റി റോക്‌സ് എന്ന സിനിമയിലേക്ക് എന്നെ നയിച്ചത്. രേവതി ചേച്ചി ചോദിച്ചു, ‘എന്താണ് രഞ്ജിത്ത്. നാല്‍പ്പത് കഴിഞ്ഞ സ്ത്രീകളെ നിങ്ങള്‍ക്ക് അമ്മയും വക്കീലും ഡോക്ടറുമായിട്ടല്ലാതെ അവതരിപ്പിക്കാന്‍ സാധിക്കില്ലേ. എന്തുകൊണ്ടാണ് നിങ്ങളെപ്പോലുള്ളവര്‍ മാറി ചിന്തിക്കാത്തത്? മലയാള സിനിമ അവിടെ നില്‍ക്കട്ടെ, ഇന്ത്യന്‍ സിനിമ മൊത്തം നോക്കൂ. എവിടെയെങ്കിലും നാല്‍പ്പത് കഴിഞ്ഞ സ്ത്രീകളെ കേന്ദ്രകഥാപാത്രമാക്കി സിനിമകള്‍ വരുന്നുണ്ടോ?.’
ആ ചോദ്യം എന്നെ ഒരുപാട് ചിന്തിപ്പിച്ചു. ഞാന്‍ ഒരുപാട് സിനിമകള്‍ കാണുന്ന വ്യക്തിയാണ്. എന്നിട്ടും രേവതി ചേച്ചിയുടെ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ എനിക്ക് കഴിഞ്ഞില്ല. ഒരു കഥാപാത്രത്തിന് വേണ്ടി ഒരു ആര്‍ട്ടിസ്റ്റിനെ സമീപിക്കുന്നതില്‍ ഞാന്‍ അല്‍പ്പം കൂടി ശ്രദ്ധാലുവായി. രേവതി ചേച്ചിയുടെ ചോദ്യത്തില്‍ നിന്ന് ഞാന്‍ പഠിച്ച ഒരു വലിയ പാഠമാണത്.
മോളി ആന്റ് റോക്‌സ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നതിനു ഒരു മാസം മുമ്പേ രേവതി ചേച്ചി എന്നെ വിളിക്കുമായിരുന്നു. രഞ്ജിത്ത് എനിക്ക് ടെന്‍ഷനുണ്ട്, ആ ക്യാരക്ടര്‍ എങ്ങിനെ ആയിരിക്കും എന്നൊക്കെയാണ് രേവതി ചേച്ചി ചോദിക്കുക. സത്യത്തില്‍ ഞാന്‍ പോലും അതെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയിരുന്നില്ല. രേവതി ചേച്ചിക്ക് ഫിലിം മേക്കിങ്ങിനെക്കുറിച്ചും നന്നായി അറിയാം. എനിക്ക് അവരില്‍ നിന്ന് ഒരുപാട് പഠിക്കാന്‍ കഴിഞ്ഞുവെന്നും രഞ്ജിത്ത് പറയുകയുണ്ടായി.
Post Your Comments