ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന രജനികാന്ത് ചിത്രമാണ് കാലാ. തെന്നിന്ത്യന്‍ സ്റ്റൈല മന്നന് രജനിയുടെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിന് പിന്നാലെ എത്തിയ കാലാ കേരളത്തില്‍ സമ്മിശ്രപ്രതികരണം നേടി മുന്നേറുകയാണ്. വിവാദങ്ങള്‍ക്കൊടുവില്‍ എത്തിയ ഈ ചിത്രം രജനി ആരാധകരെ വേണ്ട വിധത്തില്‍ തൃപ്തിപ്പെടുത്തിയോ?
കബാലിയ്ക്ക് ശേഷം പാ രഞ്ജിത്തിന്റെ സംവിധാനത്തിലെത്തിയ രജനി ചിത്രമാണ് കാല. ബിഗ് റിലീസായിട്ടാണ് ചിത്രം ആഗോള തലത്തില്‍ എത്തിയത്. പോസിറ്റീവ് മറുപടികളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമടക്കം നൂറ് കണക്കിന് തിയേറ്ററകളില്‍ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച കളക്ഷനാണ് ലഭിക്കുന്നത്. എന്നാല്‍ കാല റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ ചിത്രത്തിന്റെ വ്യാജ പകര്‍പ്പ് ഇന്റെര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അത് കളക്ഷനെ സാരമായി ബാധിക്കുമോ എന്ന ആശങ്കയും അണിയറക്കാര്‍ക്കുണ്ട്.
ധാരാവിയിലെ ഒരു അധോലോക നായകന്റെ ജീവിതം പറയുന്ന കാലയില്‍ ഹുമാ ഖുറേഷിയാണ് നായിക. രജനികാന്തും നാനാ പടേകറും ആദ്യമായി നേര്‍ക്കുനേര്‍ വരുന്ന ചിത്രമെന്ന പ്രത്യേകതയും കാലയ്ക്കുണ്ട്.
Post Your Comments