ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ സ്റ്റൈല്‍ മന്നന് രജനീകാന്തിന്റെ ചിത്രമായ കാലാ തിയേറ്ററുകളിലേക്ക് എത്തിക്കഴിഞ്ഞു. രജനിയുടെ ആരാധകര്‍ ഇതിനോടകം തന്നെ സിനിമയെ നെഞ്ചോട് ചേര്‍ത്ത് കഴിഞ്ഞു. രജനീകാന്ത് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന വേഷം, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ സ്റ്റൈല്‍ എന്നിവയടക്കം ആരാധകര്‍ അനുകരിച്ച് തുടങ്ങി. കൊട്ടും പാട്ടുമടങ്ങിയ ആഘോഷങ്ങളുമായി തിയേറ്ററുകള്‍ പൂരപ്പറമ്പായി മാറുകയാണ്.
ഇന്ത്യയിലും വിദേശത്തുമടക്കം നൂറ് കണക്കിന് തിയേറ്ററകളില്‍ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച കലക്ഷനാണ് ലഭിക്കുന്നത്. താരത്തിനൊപ്പം തന്നെ താരങ്ങളില്‍ താരമായി മാറിയ ഒന്നായിരുന്നു കാലായിലെ രജനിയുടെ താര് ജീപ്പ്. ഷൂട്ടിങ് സമയം മുഴുവന്‍ സെറ്റിലുണ്ടായിരുന്ന ജീപ്പ് സിനിമയുടെ റിലീസ് ദിനം തന്നെ അപ്രത്യക്ഷമായി. അത് ആരുടെ ഗാരേജിലേക്കാണ് പോയതെന്ന വാര്‍ത്തകള്‍ വന്നിട്ട് മണിക്കൂറുകളേ ആകുന്നുള്ളു.
കാലാ റിവ്യൂ കാണാം (വീഡിയോ)
വണ്ടി മറ്റെങ്ങും പോയിട്ടില്ല ആനന്ദ് മഹീന്ദ്രയുടെ വീട്ടിലുണ്ട്. എന്നാല്‍ വണ്ടി വീട്ടില്‍ തന്നെ കിടക്കില്ല തന്റെ കമ്പനിയുടെ ഓട്ടോ മ്യൂസിയത്തില്‍ ജീപ്പ് സൂക്ഷിയ്ക്കുമെന്ന് അദ്ദേഹം തന്നെ ട്വീറ്റ് ചെയ്തിരുന്നു. സിനിമയുടെ ആരംഭഘട്ടത്തില്‍ തന്നെ ജീപ്പ് പ്രേക്ഷക ഹൃദയം കീഴടക്കിയിരുന്നു. ആ സമയം വാഹനം ശ്രദ്ധയില്‍പെട്ട ആനന്ദ് മഹേന്ദ്ര ജീപ്പ് വേണമെന്ന ആഗ്രഹം സിനിമയുടെ നിര്‍മ്മാതാവും നടനുമായ ധനുഷിനെ അറിയിച്ചു. ഷൂട്ടിങ് കഴിഞ്ഞ് നല്‍കാമെന്ന് ധനുഷ് പറഞ്ഞ വാക്ക് റിലീസ് ദിനത്തിന്റെ അന്ന് തന്നെ പാലിച്ചു. വാഹനത്തില്‍ ഇരിക്കുന്ന ചിത്രമടക്കമാണ് ആനന്ദ് ട്വീറ്റ് ചെയ്തത്.
ആനന്ദിന്റെ ട്വീറ്റ്
Remember I wanted the Thar used for the poster shot of #Kaala for our museum?Well @dhanushkraja obliged & it’s safe at #MahindraResearchValley in Chennai.I asked our folks to strike a Thalaivar pose & look what fun they had!(Bala,the guy in the lungi is now known as ‘KaalaBala’) pic.twitter.com/r3HzFv7DEJ
— anand mahindra (@anandmahindra) June 7, 2018
Post Your Comments