Mollywood

അമ്മയുടെ പ്രസിഡന്റ് മോഹൻലാൽ ? നിർണായക നീക്കങ്ങൾ ഇങ്ങനെ !

ലയാളത്തിലെ താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ആരെത്തുമെന്ന് ആശങ്കയിലായിരുന്നു പ്രേക്ഷകരും താരങ്ങളും. ഇന്നസെന്റ് സ്ഥാനമൊഴിയുന്നതോടെ ആ സ്ഥാനത്തേക്ക് മമ്മൂട്ടിയാണോ മോഹൻലാലാണോ ഇടവേള ബാബുവാണോ എന്നിങ്ങനെ പല ചോദ്യങ്ങളും ഉയർന്നിരുന്നു.

amma

എന്നാൽ മമ്മൂട്ടി ആ സ്ഥാനത്തേക്ക് ഇല്ലെന്ന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. ലഭിച്ച വിവരം അനുസരിച്ച് മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്ത് എത്തുമെന്നാണ് സൂചന ഇൗ മാസം 24–ന് നടക്കുന്ന അമ്മ ജനറൽ ബോഡി യോഗത്തിൽ ഇതു സംബന്ധിച്ച് തീരുമാനമുണ്ടാകും. ജനറൽ സെക്രട്ടറിയായി ഇടവേള ബാബുവും തിരഞ്ഞെടുക്കപ്പെട്ടേക്കും.

Image result for amma malayalam film association

പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കാനാണ് ഇൗ മാസം അമ്മ ജനറൽ ബോഡി വിളിച്ചിരിക്കുന്നത്. ഇപ്പോഴത്തെ പ്രസിഡന്റായ ഇന്നസെന്റ് ആവശ്യപ്പെട്ടതനുസരിച്ചാണ് മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് നോമിനേഷൻ നൽകുമെന്നാണ് സൂചന. എന്നാൽ മറ്റൊരാൾ ഇതേ സ്ഥാനത്തേക്ക് നോമിനേഷൻ കൊടുക്കുകയും മത്സരമുണ്ടാകുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ താൻ പിന്മാറുമെന്നും മോഹൻലാൽ അറിയിച്ചിട്ടുണ്ട്. ഇതേ കാര്യമാണ് ഇടവേള ബാബുവും പറഞ്ഞത്.

താരങ്ങൾക്കിടയിലുള്ള പൊതുസ്വീകാര്യതയാണ് മോഹൻലാലിനെ ഇൗ സ്ഥാനത്തേക്ക് കൊണ്ടു വരാൻ ഇന്നസെന്റിനെ പ്രേരിപ്പിച്ചത്. ഇപ്പോൾ ഒാസ്ട്രേലിയയിലുള്ള മോഹൻലാൽ ജനറൽ ബോഡി യോഗത്തിനു മുമ്പായി നാട്ടിൽ തിരിച്ചെത്തും.

shortlink

Related Articles

Post Your Comments


Back to top button