
ദുല്‍ഖര്‍ കാരണം മമ്മൂട്ടിക്ക് ഒരു പ്രമുഖ സംവിധായകന്റെ സിനിമ നഷപ്പെട്ടു എന്ന് കേട്ടാല്‍ നമ്മള്‍ കരുതും മമ്മൂട്ടിയുടെ സിനിമാ തെരെഞ്ഞെടുപ്പുകളില്‍ ദുല്‍ഖര്‍ സല്‍മാനും തീരുമാനമെടുക്കാറുണ്ടോ എന്ന്, എന്നാല്‍ സംഗതി അതല്ല മമ്മൂട്ടിയെവെച്ച് ഒരു സിനിമ പ്ലാന്‍ ചെയ്തിട്ട് നടക്കാതെ പോയതിന്റെ വിഷമം പങ്കുവെയ്ക്കുകയാണ് സത്യന്‍ അന്തിക്കാട് അതിനു കാരണക്കാരന്‍ ആയതോ ദുല്‍ഖര്‍ സല്‍മാനും.
സത്യന്‍ അന്തിക്കാടിന്റെ വാക്കുകളിലേക്ക്
“പണ്ട്, ലണ്ടനിൽ വെച്ചൊരു സിനിമയെടുക്കാൻ ഞാൻ തീരുമാനിച്ചു. മമ്മൂട്ടിയായിരുന്നു നായകൻ. അന്നും ഇന്നത്തെ പോലെ സൂപ്പർ സ്റ്റാറാണ് മമ്മൂട്ടി. വിസയും ടിക്കറ്റുമൊക്കെ ഏർപ്പാട് ചെയ്യാൻ സമയമായപ്പോൾ അദ്ദേഹം പറഞ്ഞു –
“ക്ഷമിക്കണം. ഈ സമയത്ത് വിദേശത്തേക്ക് വരുവാൻ ചെറിയൊരു ബുദ്ധിമുട്ടുണ്ട്. എന്നെയൊന്ന് ഒഴിവാക്കി തരണം.”
കാരണം വളരെ ന്യായമായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ രണ്ടാമതൊരു കുഞ്ഞിന് ജൻമം നല്കാൻ പോകുന്നു. സിനിമയുടെ ഷെഡ്യുൾ കൃത്യം ആ സമയത്താണ്.
“പ്രസവ സമയത്ത് ഞാൻ അടുത്തുണ്ടാവണം. അത് എന്റേയും ഭാര്യയുടെയും ആഗ്രഹമാണ്.” ഞാൻ സമ്മതിച്ചു.
അന്ന് ജനിച്ച കുഞ്ഞിന് മമ്മൂട്ടി ‘ദുൽഖർ സൽമാൻ’ എന്ന് പേരിട്ടു.”
Post Your Comments