താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിയാന്‍ മമ്മൂട്ടി തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇത് പോലെയുള്ള സംഘടനടകളില് പുതു തലമുറ കടന്നുവരട്ടെ എന്നാണ് മമ്മൂട്ടി അഭിപ്രായപ്പെട്ടത് അതിനാല്‍ ജനറല്‍സെക്രട്ടറി സ്ഥാനത്തേക്ക് ഏതേലും യുവ താരമാകും സ്ഥാനമേല്‍ക്കുന്നത്, യുവ നടികളെയും പരിഗണിക്കുന്നുണ്ട്.
അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഇന്നസെന്റ് കൂടി ഒഴിയുന്നതോടെ പുതിയ ഭാരവാഹികളാകും ഇനിമുതല്‍ അമ്മയുടെ തലപ്പത്ത്. അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് കുഞ്ചാക്കോ ബോബനെ ഉള്‍പ്പടെയുള്ളവരെ പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്, യുവ താരങ്ങളെ ചുമതല ഏല്‍പ്പിക്കണം എന്ന മമ്മൂട്ടിയുടെ പുതിയ തീരുമാനം അമ്മയിലെ എല്ലാ അംഗങ്ങളും സ്വാഗതം ചെയ്തുവെന്നാണ് വിവരം.
Post Your Comments