BollywoodGeneralNEWS

ആദ്യ പ്രണയം, ശേഷം രണ്ടാം പ്രണയം; തുറന്നു പറച്ചിലുമായി സുഹൃത്ത്

ദീപിക – രണ്‍ബീര്‍ കപൂര്‍ ബന്ധം ബോളിവുഡിലെ ശക്തമായ സ്നേഹ ബന്ധങ്ങളില്‍ ഒന്നായിരുന്നു, എന്നാല്‍ ഇരുവരുടെയും വേര്‍പിരിയല്‍ ദീപികയ്ക്ക് മാനസികമായി വലിയ ആഘാതമാണ് ഉണ്ടാക്കിയത്, രണ്‍ബീറുമായുള്ള പ്രണയ തകര്‍ച്ചയില്‍ ഒറ്റപ്പെട്ടു പോയ ദീപികയുടെ കൈ പിടിക്കാന്‍ വീണ്ടും എത്തിയത് മറ്റൊരു രണ്‍ബീര്‍, ബോളിവുഡ് സൂപ്പര്‍ താരം രണ്‍വീര്‍ സിംഗുമായുള്ള ദീപികയുടെ അടുപ്പം അവരെ വീണ്ടും ഒറ്റപ്പെടലിന്റെ വേദനയില്‍ നിന്ന് മുക്തയാക്കി, രണ്‍വീര്‍ സിംഗ് തന്റെ ഇഷ്ടം തുറന്നു പറഞ്ഞതോടെ ദീപികയും തന്റെ നിലപാട് അറിയിച്ചു. ഈ വര്‍ഷം അവസാനം സ്വിറ്റ്സര്‍ലാന്‍ഡില്‍ വെച്ച്‌ രണ്‍വീര്‍ സിംഗും ദീപികയും വിവാഹിതരാകുമെന്നാണ്റിപ്പോര്‍ട്ട്. രണ്‍വീര്‍ സിംഗ് തന്റെ ഇഷ്ടം ദീപികയുമായി പങ്കുവെച്ചപ്പോള്‍ വീണ്ടും എല്ലാം തകരുമോ എന്ന ഭയം ദീപികയ്ക്ക് ഉണ്ടായിരുന്നതായി അടുത്ത സുഹൃത്ത് വ്യക്തമാക്കുന്നു. ‘തമാശ’ എന്ന സിനിമയാണ് ദീപികയുടെതായി ഒടുവില്‍ പുറത്തിറങ്ങാനിരിക്കുന്ന ബോളിവുഡ് ചിത്രം.

shortlink

Related Articles

Post Your Comments


Back to top button