ചുരുങ്ങിയ കാലയളവ് കൊണ്ട് പ്രേക്ഷക മനസ്സില്‍ ഇടം നേടിയ നടിയാണ് നമിത പ്രമോദ്. രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന സിനിമയിലൂടെയായിരുന്നു തുടക്കം, പിന്നീടു നിരവധി സിനിമകളില്‍ ദിലീപ് ഉള്‍പ്പടെയുള്ള സൂപ്പര്‍ താരങ്ങളുടെ നായികയായി. സൌണ്ട് തോമ, പുള്ളിപുലിയും ആട്ടിന്‍കുട്ടിയും, വില്ലാളി വീരന്, കമ്മാര സംഭവം അങ്ങനെ നിരവധി സിനിമകളില്‍ നമിത നായികായി വേഷമിട്ടു.
വിവാഹ ശേഷം താന്‍ സിനിമയില്‍ അഭിനയിക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് താരം. വിവാഹം കഴിഞ്ഞാല്‍ കുടുംബത്തിനാണ് പ്രാധാന്യം നല്‍കുന്നത്, ഒരു കുടുംബത്തിന്റെ അടിത്തറ അമ്മയാണ്, ഒരു കുടുംബിനി ആയാല്‍ പിന്നെ സിനിമയിലേക്ക് ഇല്ലെന്നും താരം പറയുന്നു. ഓരോരുത്തര്‍ക്കും ഓരോ ഇഷ്ടമാണെന്നും തന്റെ അഭിപ്രായമാണ് ഇതെന്നും ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ നമിത വ്യക്തമാക്കി.
Post Your Comments