കോമഡി ഷോകളിലൂടെ മലയാളിമനസ്സുകളില്‍ ഇടം നേടിയ രണ്ടു കലാകാരന്മാരാണ് രമേശ് പിഷാരടിയും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും. കഴിഞ്ഞ കുറച്ചു കാലങ്ങളായി ഒരുമിച്ചു പ്രവര്‍ത്തിക്കുന്ന തങ്ങളെ തമ്മില്‍ തെറ്റിക്കാന്‍ ഒരാള്‍ ശ്രമിച്ചുവെന്ന് പിഷാരടി വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
സംഭവം ഇങ്ങനെ.. ഒരിക്കല്‍ ഇരുവരും ചേര്‍ന്ന് ഒരു സ്ക്രിപ്റ്റ് എഴുതുകയായിരുന്നു. അപ്പോള്‍ ഞങ്ങളുടെ ഒരു ‘സുഹൃത്ത്’ എന്നെ ഫോൺ ചെയ്ത് എവിടെയുണ്ടെന്നു ചോദിച്ചു. തിരുവനന്തപുരത്താണെന്നു പറഞ്ഞപ്പോൾ അടുത്ത ചോദ്യം ‘ധർമൻ എവിടെയുണ്ട്?’ ഒരു രസത്തിനു ‘ധർമനിപ്പോ വല്ലാത്തൊരു സ്വഭാവമാണ്. ഒരുമിച്ചു പോകാൻ പറ്റുമെന്നു തോന്നുന്നില്ല.’ എന്ന് പറഞ്ഞു. അതു കേട്ടയുടന്‍ അയാൾ പറഞ്ഞത് ‘ആൾക്കാർ മാറാൻ അധികം സമയം വേണ്ട. ഒരുമിച്ചു പോകാൻ പറ്റില്ല എന്നു തോന്നിയാൽ ഉപേക്ഷിക്കുകയാണു നല്ലത്.’ ഞാൻ ഞെട്ടിപ്പോയി.
ദേഷ്യം വന്ന താന്‍ ഫോൺ കട്ട് ചെയ്തപ്പോള്‍ ഉടൻ ധർമന്റെ ഫോണിലേക്ക് ഒരു കോള്‍. അതേ ആൾ തന്നെ അവനെ വിളിച്ചു. ഫോൺ സ്പീക്കറിലിട്ടുകൊണ്ട് പിഷാരടിയൊക്കെ ഭയങ്കര അഹങ്കാരിയായിപ്പോയി. വിളിച്ചാലും ഫോൺ എടുക്കില്ല എന്നെല്ലാം ധർമൻ പറഞ്ഞു. ആ സമയത്ത് തന്നോട് പറഞ്ഞ അതേ ഡയലോഗ് ഇവനോടും അയാൾ പറഞ്ഞു. ‘വിട്ടേക്കെടാ അതാ നല്ലത്…’ ആ പറഞ്ഞയാൾ ഇപ്പോഴും ഇവിടെയൊക്കെയുണ്ട്. ഇത് കൂടാതെ ഇവന്റെ ചില പുതിയ അവകാശികളിൽ ചിലർ നീയാരാടാ ധർമനെ കളിയാക്കാനെന്ന മട്ടിൽ വിമര്‍ശനവുമായി എത്തിയിരുന്നു. വർഷങ്ങൾക്കു മുൻപുള്ള വിഡിയോ കണ്ടിട്ടാണ് ഇങ്ങനെ ചോദിക്കുന്നത്. എന്നാൽ അങ്ങനെയൊന്നും ഞങ്ങളെ വേർപെടുത്താനാകില്ല.’ പിഷാരടി പറയുന്നു.
ഇന്ത്യയിലെ ഒരു സൂപ്പര്‍ താരങ്ങള്‍ക്കും ഇതേ പോലെ പെരുമാറാന്‍ കഴിയില്ല
Post Your Comments