GeneralKollywoodNEWS

കാല കര്‍ണാടക റിലീസ്; രജനീകാന്തിനെ കൈവിടാതെ കോടതി

രജനീകാന്ത് ചിത്രം ‘കാല’ വ്യാഴാഴ്ച റിലീസ് ചെയ്യാനിരിക്കെ രജനീകാന്തിന് അനുകൂലമായി ഹൈക്കോടതി വിധി. കാ​വേ​രി ന​ദീ​ജ​ല ത​ര്‍​ക്ക​ത്തി​ല്‍ ര​ജ​നീ​കാ​ന്ത് നടത്തിയ പ​രാ​മ​ര്‍​ശ​ങ്ങ​ളെ തു​ട​ര്‍​ന്നു കര്‍ണാടകയില്‍ ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന നിലപാടിലാണ് ക​ര്‍​ണാ​ട​ക​യി​ലെ ഫി​ലിം ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്സ്.

രജനീകാന്ത് ഇതുമായി ബന്ധപ്പെട്ടു ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു, ഇതിന്റെ പശ്ചാത്തലത്തിലാണ് ചി​ത്രം പ്ര​ദ​ര്‍​ശി​പ്പി​ക്കാ​ന്‍ മ​തി​യാ​യ സു​ര​ക്ഷ ഒ​രു​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി സ​ര്‍​ക്കാ​രി​നോ​ട് നി​ര്‍​ദേ​ശി​ച്ചിരിക്കുന്നത്. രജനീ​കാ​ന്ത് ന​ല്‍​കി​യ ഹര്‍ജിയി​ലാ​ണ് ഉ​ത്ത​ര​വ്. വ്യാഴാഴ്ചയാണ് ‘കാല’ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്, പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് തമിഴ് സൂപ്പര്‍ താരം ധനുഷാണ്.

shortlink

Related Articles

Post Your Comments


Back to top button