ബോളിവുഡ് പ്രിയ താരം പ്രിയങ്ക ചോപ്ര ഇപ്പോള്‍ ഹോളിവുഡിലും ചുവടുറപ്പിച്ചു കഴിഞ്ഞു. അമേരിക്കന്‍ ടെലിവിഷന്‍ പരമ്പര ക്വാണ്ടിക്കോയിലൂടെ ആരാധക പ്രീതി നേടിയ പ്രിയങ്ക ഇപ്പോള്‍ വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്. ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടനില്‍ ആണവാക്രമണം നടത്തുന്നത് ഇന്ത്യക്കാരാണെന്നും അതിന്റെ പഴി പാകിസ്താന്റെ മേല്‍ കെട്ടിവയ്ക്കുകയാണെന്നും ഷോയില്‍ പറയുന്നു. ഇതിലൂടെ പ്രിയങ്കയ്‌ക്കെതിരേ ട്വിറ്ററില്‍ വന്‍ ആക്രമണമാണ് നടക്കുന്നത്.
കൈയില്‍ രുദ്രാക്ഷമണിഞ്ഞവരാണ് ആക്രമണത്തിന്റെ പിറകില്‍. ഇന്ത്യന്‍ സര്‍ക്കാരിന്റെ അറിവോടുകൂടിയാണ് ഈ ആക്രമണം ആസൂത്രണം ചെയ്യുന്നന്നും സൂചിപ്പിക്കുന്ന പരമ്പരയുടെ അഞ്ചാം അധ്യായമാണ് വിവാദത്തില്‍. ഈ വിവരം അറിഞ്ഞ പ്രിയങ്ക അവതരിപ്പിക്കുന്ന അലക്‌സ് പാരിഷ് എന്ന എഫ്.ബി.ഐ. ഏജന്റിന്റെ നേതൃത്വത്തിലുള്ള സംഘം ഈ ശ്രമം വിഫലമാക്കുന്നതായും ഷോയില്‍ കാണിക്കുന്നുണ്ട്. ഇതിനെതിരെയാണ് ട്വിറ്ററില്‍ ഇന്ത്യക്കാരുടെ വന്‍ ആക്രമണം.
2015 സെപ്തംബറില്‍ ആരംഭിച്ച പരമ്ബരയുടെ മൂന്നാം സീസണാണ് ഇപ്പോള്‍ പ്രക്ഷേപണം ചെയ്യുന്നത്. പതിമൂന്നു എപ്പിസോഡുകള്‍ ഉള്ള പരമ്പര 2018 ഓഗസ്റ്റ് മൂന്നിനു അവസാനിക്കും.
Post Your Comments