കഴിഞ്ഞ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തില്‍ തന്റെ നാട്ടില്‍ ഭാരതാംബയായി നടി അനുശ്രീ വേഷമിട്ടതോടെ ബിജെപി പക്ഷക്കാരിയാണ് അനുശ്രീ എന്ന് പലരും വ്യഖാനിച്ചിരുന്നു, സംഘി എന്ന വിളിപ്പേരും താരത്തിനു ചിലര്‍ ചാര്‍ത്തി നല്കി. അനുശ്രീ സംഘി ആണെന്ന ചിലരുടെ പാരമാര്ശങ്ങള്ക്കെതിരെ നടി അനുശ്രീ തന്റെ നിലപാട് വ്യക്തമാക്കി പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ ഒരു ചാനല്‍ അഭിമുഖവുമായി ബന്ധപ്പെട്ടു അതിനെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കുകയാണ് മലയാളത്തിന്റെ ഇഷ്ടനടി.
ഐതിഹ്യങ്ങള്‍ ഒന്നും വലുതായി അറിയില്ലെങ്കിലും ഞായറാഴ്ച എന്നും പോകുന്ന സ്ഥലമാണ് ബാലഗോകുലം. ഞാന്‍ കുട്ടികാലം മുതല്ക്കേ ശ്രീകൃഷ്ണ ജയന്തിക്കു ഒരുങ്ങിയിട്ടുണ്ട്. മുരുകനായും രാധയായും, പാര്വതിയായുമൊക്കെ വേഷം കെട്ടിയിട്ടുണ്ട്. സിനിമയില്‍ വന്നതിനു ശേഷം എനിക്ക് അതിനു കഴിയാതെ വന്നു,അങ്ങനെ കഴിഞ്ഞ വര്‍ഷം ഭാരതാംബയാകാം എന്ന് വിചാരിച്ചു, അത് കൊണ്ട് ഇനി എല്ലാ വര്‍ഷവും ഞാന്‍ തന്നെയായിരിക്കും ഭാരതാംബ.
എനിക്ക് രാഷ്ട്രീയത്തെക്കുറിച്ച് വലിയ ബോധമില്ലാത്ത ആളാണ്, ഞാന്‍ ഒരു പാര്ട്ടിയിലുംപ്പെടുന്ന വ്യക്തിയല്ല. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ഏതു പാര്‍ട്ടിക്കാരുടെ പരിപാടിക്ക് വിളിച്ചാലും ഞാന്‍ ഫ്രീയായി പങ്കെടുക്കും. തന്റെ പിതാവ് ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് എങ്കിലും അമ്ബലത്തിലെ ചടങ്ങുകളില്‍ പങ്കെടുക്കാറുണ്ട്. അനുജന് പണ്ട് ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു. അനുശ്രീ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
Post Your Comments