സംവിധായകാരായ ജോഷിക്കും സിദ്ധിഖിനും ഡേറ്റ് നല്‍കിയില്ല: സത്യാവസ്ഥ വിശദീകരിച്ച് ഫഹദ്

‘കയ്യെത്തും ദൂരത്ത്’ എന്ന സിനിമയില്‍ കണ്ട ഫഹദ് ഫാസിലിന്റെ രണ്ടാം വരവ് പ്രേക്ഷകരെ ശരിക്കും ഞെട്ടിച്ചിരിക്കുന്നു, ചാപ്പാകുരിശ് എന്ന ചിത്രത്തിലൂടെ ന്യൂജെന്‍ പയ്യനായി വിലസിയ ഫഹദ് മോളിവുഡ് ഹീറോയായി വളര്‍ന്നത് വളരെ വേഗമായിരുന്നു. യുവ താരങ്ങളില്‍ ഏറ്റവും സ്വഭാവികതയോടെ സ്ക്രീനില്‍ പെരുമാറുന്ന താരമെന്ന ഖ്യാതി സ്വന്തമാക്കിയ ഫഹദ് മലയാള സിനിമയുടെ തെരഞ്ഞെടുപ്പിന്റെ കാര്യത്തിലും മറ്റുള്ളവര്‍ക്ക് കണ്ടു പഠിക്കാവുന്ന മാതൃകയാണ്, അതുല്യ സംവിധായകന്‍ ഫാസിലിന്റെ മകനായ ഫഹദ്, പിതാവിന്റെ സുഹൃത്തുക്കളുടെ ചിത്രത്തില്‍ നിന്ന് പോലും ഒഴിഞ്ഞു മാറി എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. പഴയ തലമുറയില്‍പ്പെട്ട സംവിധായകരെ അംഗീകരിക്കാത്ത ഫഹദ് വലിയ അഹങ്കാരിയായ നടനാണോ എന്ന് പോലും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സീനിയര്‍ സംവിധായകരായ സിദ്ധിഖിന്റെയും, ജോഷിയുടെയും സിനിമയ്ക്ക് ഫഹദ് ഡേറ്റ് നല്‍കിയില്ല എന്നായിരുന്നു പ്രധാന ആരോപണം.

എന്നാല്‍ ഇതിനെക്കുറിച്ച് ഒരു ടിവി അഭിമുഖത്തില്‍ ഫഹദ് വ്യക്തമാക്കുന്നത് ഇങ്ങനെ
ഫഹദ് ഫാസിലിന്റെ ഡേറ്റ് ആര്‍ക്കും ഓപ്പണ്‍ ആണ്. സിദ്ധിഖ് ഇക്കയെയും ജോഷി സാറിനെയും പോലെയുള്ളവര്‍ക്ക് എന്റെ ഡേറ്റ് ലഭിച്ചില്ലെങ്കിലും അവര്‍ക്ക് മറ്റു വലിയ താരങ്ങളെ വെച്ച് സിനിമ ചെയ്യുന്നതില്‍ ബുദ്ധിമുട്ടുണ്ടാകില്ല. ഞാന്‍ അഭിനയിക്കാതിരിക്കുന്നത് കൊണ്ട് ഒരു പ്രോജക്റ്റ് നിന്ന് പോകില്ല, ഞങ്ങള്‍ മ്യൂച്ചലായി എടുത്ത തീരുമാനമായിരുന്നു അത്. അവര്‍ക്കും നല്ലൊരു കഥയിലേക്ക് എത്താന്‍ കഴിയാതെ ചിത്രം ഉപേക്ഷിക്കുകയായിരുന്നു. അവരെ പിന്നീടു പോയി ഞാന്‍ കണ്ടില്ല, എന്നെങ്കിലും കാണണം, എന്ത് ആയാലും ഈ അകലമൊന്നും ശാശ്വതമല്ല. എല്ലാം പറഞ്ഞാല്‍ തീരാവുന്ന പ്രശ്നമേയുള്ളൂ, എന്നെന്നേക്കുമായി ബന്ധം മുറിഞ്ഞു പോകുന്ന അകലമൊന്നും ഇവരുമായില്ല. ഫഹദ് വ്യക്തമാക്കുന്നു.

Share
Leave a Comment