
ബോളിവുഡിനപ്പുറം ഹോളിവുഡിന്റെ സൂപ്പര്‍ ഹീറോയായി മാറിയിരിക്കുകയാണ് പ്രിയങ്ക ചോപ്ര. . ക്രിഷിന്റെ ചിത്രീകരണ സമയത്ത് പ്രിയങ്കയെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന അനുഭവം ഹൃതിക് റോഷന്‍ പ്രിയങ്ക ചോപ്ര: ദി ഡാര്‍ക്ക് ഹോസ് എന്ന പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നത് വായനക്കാരെ അതിശയിപ്പിച്ചിരിക്കുകയാണ്
പുസ്തകത്തില്‍ ഹൃത്വിക് പങ്കുവെയ്ക്കുന്നതിങ്ങനെ
“2005-ല്‍ മണാലിയിലായിരുന്നു ക്രിഷിന്റെ ചിത്രീകരണം. കൊടും തണുപ്പായിരുന്നു. അന്തരീക്ഷത്തില്‍ ഓക്‌സിജിന്റെ അളവ് നന്നേ കുറവാണ്. ചില അണിയറ പ്രവര്‍ത്തകര്‍ ബോധംകെട്ടുപോവുകവരെ ചെയ്തു. ഞങ്ങള്‍ നോക്കുമ്ബോള്‍ പ്രിയങ്ക മുടന്തി നടക്കുന്നതാണ് കണ്ടത്. അവര്‍ വീഴുമെന്ന മട്ടായപ്പോള്‍ അടുത്തുണ്ടായിരുന്ന ചിലര്‍ സഹായിക്കാനായി ഓടിച്ചെന്നു. താങ്ങിയെടുത്ത് ഹോട്ടല്‍ മുറിയിലേയ്ക്ക് കൊണ്ടുപോകാമെന്ന് അവര്‍ പറയുകയും ചെയ്തു. അവര്‍ സുരക്ഷിതയാണെന്ന് ഉറപ്പാക്കാന്‍ ചെന്ന എനിക്ക് അവിടെ കാണാനായത് രക്ഷിക്കാനായി എത്തിയവരോട് ക്ഷോഭിക്കുന്ന പ്രിയങ്കയെയാണ്.
അര്‍ധബോധാവസ്ഥയിലായിരുന്നെങ്കിലും കോപം കൊണ്ട് വിറയ്ക്കുകയായിരുന്നു അവര്‍. അപ്പോഴും തളര്‍ച്ച കാരണം മുടന്തുന്നുണ്ടെങ്കിലും ഓടിക്കൂടി താങ്ങിയെടുക്കുന്നവരോട് തന്നെ താഴെയിറക്കാന്‍ പറഞ്ഞ് അവര്‍ ഒച്ചയിടുകയായിരുന്നു. ശക്തയും സ്വതന്ത്രയും സ്വന്തം കാലില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്നവളുമാണെന്ന് ആ രോഷപ്രകടനത്തില്‍ നിന്ന് വ്യക്തമായിരുന്നു.അവരോടു എനിക്ക് അപ്പോള്‍ വല്ലാത്ത ആദരവും സ്‌നേഹവും തോന്നി.”
Post Your Comments