പപ്പയുടെ സ്വന്തം അപ്പൂസ് ഇനി നായകന്‍!!

 മമ്മൂട്ടിയുടെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് പപ്പയുടെ സ്വന്തം അപ്പൂസ്. ഈ ചിത്രത്തില്‍ മമ്മൂട്ടിയുടെ മകന്‍ അപ്പൂസായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ ബാലതാരം ബാദുഷ ഇന്ന് യുവനടനായി മാറിയിരിക്കുന്നു. ബാദുഷ നായകനായി അഭിനയിക്കുന്ന പുതിയ ചിത്രമാണ് വിശുദ്ധപുസ്തകം. മാര്‍ച്ച് മീഡിയക്കുവേണ്ടി അലി തേക്കുതോട്, സുരേഷ്, അഫ്സല്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന വിശുദ്ധപുസ്തകം സംവിധാനം ചെയ്യുന്നത് ഷാബു ഉസ്മാന്‍

ഇലക്ട്രോണിക് രംഗത്തെ ബുദ്ധിജീവി നജീബ് എന്ന കഥാപാത്രത്തെയാണ് ബാദുഷ അവതരിപ്പിക്കുന്നത്. ആലിയ, മനോജ്‌ കെ ജയന്‍, മധു, മാമുക്കോയ, മനോജ് ഗിന്നസ്, തുടങ്ങിയ പ്രമുഖ താരങ്ങളും വേഷമിടുന്നു.

എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ – ഹനീഷ് കോന്നി, ഗാനങ്ങള്‍ – പൂവച്ചല്‍ ഖാദര്‍, ഫെമിന ബീഗം, സംഗീതം – സുമേഷ് കൂട്ടിക്കല്‍, ആലാപനം – യേശുദാസ്, നജീം അര്‍ഷാദ്, ഷാജഹാന്‍, മായാശങ്കര്‍, അന്നാ ബേബി, ക്യാമറ – ആര്‍. ജയേഷ്, എഡിറ്റര്‍ – ബാബു രത്നം, പ്രൊഡക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ – സുരേഷ് കുണ്ടറ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – മാത്യു കോന്നി, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ് – അപ്പു അലിമുക്ക്, മേക്കപ്പ് – മുരുകന്‍ കുണ്ടറ, കൊറിയോഗ്രാഫര്‍ – നജ്മല്‍ വോള്‍ക്കാനോ, അസോസിയേറ്റ് ഡയറക്ടര്‍ – മന്‍സൂര്‍ സേഠ്, സ്റ്റില്‍ – ശാലു പ്രകാശ്, പിആര്‍ഒ – അയ്മനം സാജന്‍.

Share
Leave a Comment