ബോളിവുഡ് ഗോസിപ്പ് കോളങ്ങളിലെ ചൂടുള്ള ചര്‍ച്ചയാണ് മുന്‍ ലോക സുന്ദരി ഐശ്വര്യ റായിയുടെ കുടുംബ ജീവിതം. തന്റെ അമ്മായിയമ്മ ജയ ബച്ചനുമായി താരം പിണക്കത്തില്‍ ആണെന്നും അതുകൊണ്ടാണ് മകള്‍ ആരാധ്യയെ താരം എപ്പോഴും കൂടെകൊണ്ട് നടക്കുന്നതെന്നും പാപ്പരാസികള്‍ പ്രചരിപ്പിച്ചിരുന്നു. ഇത് കൂടാതെ ആഷും അഭിഷേക് ബച്ചനും വിവാഹമോചിതരാകുന്നെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഇത്തരം ഗോസിപ്പുകള്‍ക്ക് കുടുംബ ചിത്രത്തിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് താരം.
അമിതാഭ് ബച്ചന്റെയും ഭാര്യ ജയ ബച്ചന്റെയും 45-ആം വിവാഹവാർഷികമായിരുന്നു കഴിഞ്ഞ ദിവസം. ഇരുവർക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് ഐശ്വര്യ റായി സമൂഹമാധ്യമങ്ങളില്‍ തങ്ങളുടെ സന്തോഷകരമായ കുടുംബ ചിത്രം പങ്കുവച്ചിരിക്കുകയാണ്. ‘ഹാപ്പി ആനിവേഴ്സറി പാ ആന്റ് മാ. സ്നേഹവും ആരോഗ്യവും സന്തോഷവും എന്നുമുണ്ടാകട്ടെ, ദൈവം അനുഗ്രഹിക്കും.’ ചിത്രത്തിന് താഴെ ഐശ്വര്യ കുറിക്കുന്നു.
ഐശ്വര്യയുടെ ജീവിതത്തിലെ ഗോസിപ്പുകള്‍ക്കുള്ള മറുപടിയാണ് ഈ ചിത്രമെന്ന് ആരാധകര്‍ പറയുന്നു.
Post Your Comments