CinemaKollywoodNEWSUncategorized

അജിത്‌-ശാലിനി പ്രണയബന്ധം; വീട്ടുകാര്‍ അറിയാതെ ഞാന്‍ ഇടപെട്ടു, ശ്യാമിലി വെളിപ്പെടുത്തുന്നു

തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും പ്രധാന താരവിവാഹങ്ങളില്‍ ഒന്നായിരുന്നു അജിത്‌-ശാലിനി പ്രണയബന്ധം. ഇവരുടെ പ്രനയബന്ധത്തിനിടയില്‍ ഹംസമായി പ്രവര്‍ത്തിച്ചത് താന്‍ ആണെന്ന് വ്യക്തമാക്കുകയാണ് നടിയും ശാലിനിയുടെ സഹോദരിയുമായ ശ്യാമിലി.

 

ശാലിനിയുടെയും അജിത്തിന്റെയും പ്രണയത്തില്‍ പ്രധാന പങ്കുവഹിച്ചത് ഞാനായിരുന്നു. ശാലിനിക്ക് അജിത്ത് പൂക്കള്‍ അയക്കുമായിരുന്നു. അത് കൃത്യമായി വീട്ടില്‍ എത്തിക്കുന്നത് എന്റെ ജോലിയായിരുന്നു. അദ്ദേഹം വളരെ നല്ല മനുഷ്യനാണ്.

അവരുടെ ബന്ധത്തില്‍ നിന്ന് നമുക്ക് പഠിക്കാനുള്ളത് സ്വാതന്ത്ര്യമാണ്. രണ്ടുപേര്‍ക്കുമിടയില്‍ സ്വാതന്ത്ര്യം കൂടുതലാണ്.

ബൈക്ക് റേസിങ്, ഫോട്ടോഗ്രാഫി, പാചകം എന്നിവയിലാണ് അദ്ദേഹത്തിന് കൂടുതല്‍ താല്‍പര്യം. നല്ല തീരുമാനങ്ങള്‍ എടുക്കുന്നതില്‍ എന്റെ ചേച്ചിക്ക് പ്രത്യേക മിടുക്കുണ്ട്. എന്തൊക്കെ ചെയ്യണം, എങ്ങനെ ചെയ്യണം എന്നൊക്കെ അവള്‍ക്ക് നല്ല ഐഡിയ ഉണ്ട്. വീട്ടിലെ തമാശക്കാരിയും അവള്‍ തന്നെയാണ്.ശ്യാമിലി ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button