സൂപ്പര്‍ താരം രജനീകാന്തിന്റെ കാലാ എന്ന ചിത്രം തിയേറ്ററികളിലെത്തുമ്പോള് തന്നെ ആരാധകര്‍ക്ക് അടുത്ത സന്തോഷ വാര്‍ത്തയാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഷങ്കര്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രം യന്തിരന്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുക്കങ്ങള്‍ പൂര്ത്തിയായകുകയാണ്. 450 കോടി രൂപ മുതല്‍ മുടക്കിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. എന്നാല്‍ റിലീസ് തീരുമാനിക്കും മുന്‍പേ 110 കോടി രൂപയ്ക്ക് ചിത്രത്തിന്റെ സാറ്റ്ലൈറ്റ് അവകാശം സീ നെറ്റ് വര്‍ക്ക് നേടിക്കഴിഞ്ഞു. തമിഴിനു പുറമേ, തെലുങ്ക് , ഹിന്ദി പതിപ്പുകളിലും ചിത്രം പുറത്തിറങ്ങും.
ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അല്ലിരാജ സുഭാസ്കരനാണ് എന്തിരന് 2 നിര്‍മ്മിക്കുന്നത്. അടുത്തിടെ ദുബായില്‍ വെച്ച് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടത്തിയിരുന്നു. ജപ്പാനീസ്, ചൈനീസ്, ഇംഗ്ലീഷ് തുടങ്ങി 15 ഭാഷകളിലേക്ക് ചിത്രം മൊഴിമാറ്റം ചെയ്യുവാനും ആലോചനയുണ്ട്. 2010ല്‍ ഇറങ്ങിയ യന്തിരന് ബോക്സോഫീസില്‍ വന്‍ ഹിറ്റായിരുന്നു. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, എമി ജാക്സണ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Post Your Comments