വെല്ലുവിളി സ്വീകരിച്ച് ലാലേട്ടന്‍ , ഫേസ്ബുക്ക് വീഡിയോ വൈറല്‍

ഡംബലല്ല അതിലും വലിയ ഭാരം ചുമലിലേറ്റിയാലും ലാലേട്ടന്‍ പറയും ‘സവാരി ഗിരി ഗിരി’. കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡിന്‌റെ സൗഹൃദ പൂര്‍ണമായ വെല്ലുവിളി ഏറ്റെടുത്തത് ലാലേട്ടന്‍ ആരാധകരെ ആവേശത്തിലാഴ്ത്തിയ ഒന്നായിരുന്നു. ഇതിനു പിന്നാലെ ജിമ്മില്‍ വ്യായാമത്തിനിടെ ഡംബലുമായി നില്‍ക്കുന്ന ചിത്രവും മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പങ്കുവയ്ച്ചു.

എന്നാല്‍ വെള്ളിയാഴ്ച്ച ലാല്‍ ഫേസ്ബുക്കിലിട്ട വീഡിയോ കണ്ട് ത്രില്ലടിച്ചിരിക്കുകയാണ് മലയാളക്കര. ജിമ്മില്‍ ഏറെ ഭാരം ചുമലിലേറ്റി വ്യായാമം ചെയ്യുന്ന വീഡിയോയാണ് മോഹന്‍ലാല്‍ പങ്കു വയ്ച്ചത്.അതും അങ്ങ് ദൂരെ യു കെയില്‍ നിന്ന്.

ഫിറ്റ് ഇന്ത്യ ഹിറ്റ് ചാലഞ്ചിന്‌റെ ഭാഗമായുള്ള സൗഹൃദ വെല്ലുവിളിയുടെ ഭാഗമാണിത്. ഇതിന്‌റെ ഭാഗമായി നടന്‍ സൂര്യ, പൃഥ്വിരാജ്, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരെ വെല്ലുവിളിച്ചിരിക്കുകയാണ് ലാലേട്ടന്‍. മോഹന്‍ലാല്‍ നായകനാകുന്ന രഞ്ജിത്ത് ചിത്രത്തിന്‌റെ ഷൂട്ടിങ്ങ് യു കെയില്‍ പുരോഗമിക്കുകയാണ്. ലാലേട്ടന്‌റെ പ്രകടനം കണ്ട് ലക്ഷകണക്കിന് ആരാധകരാണ് പോസ്റ്റിനു താഴെ അഭിനന്ദന സന്ദേശം കൊണ്ട് നിറച്ചത്.

മോഹന്‍ലാലിന്‌റെ ഫേസ്ബുക്ക് പോസ്റ്റ്

 

Share
Leave a Comment