നിരവധി താരങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ച ഒരു സ്ഥാപനമാണ് കലാഭവന്‍. മിമികിസ് പരേഡും ഗാനമേളയും കൊണ്ട് ആഗോള തടത്തില്‍ ശ്രദ്ധനേടിയ ഈ കലാ സ്ഥാപത്തിന്റെ പേരിലാണ് കലാഭവന്‍ മണി, പ്രജോദ്, അബി, ഷാജോണ്‍ തുടങ്ങി നിരവധി താരങ്ങള്‍ സിനിമയിലേയ്ക്ക് എത്തുന്നത്. എന്നാല്‍ തന്റെ
പേരിന് മുന്‍പിലും കലാഭാവന്‍ എന്നുണ്ടായാനേ, പക്ഷെ വൈകിപ്പോയിയെന്നു മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി പറയുന്നു.
‘1981ലാണ് ഞാന്‍ സിനിമയിലേക്ക് വരുന്നത്. ആ സമയം മിമിക്രി എന്ന പേരില്‍ ഞാനും എന്തൊക്കെയോ കാട്ടിക്കൂട്ടുകയായിരുന്നു. ഒരുപക്ഷേ ഞാന്‍ സിനിമയിലേക്ക് എത്തുന്നതിന് മൂന്ന് വര്‍ഷം മുന്‍പായിരുന്നു കലാഭവന്‍ ആരംഭിച്ചിരുന്നത് എങ്കില്‍ എന്റെ പേരിന് മുന്നിലും കലാഭവന്‍ എന്ന് ചേര്‍ക്കപ്പെടുമായിരുന്നു’. കേരളത്തിന്റെ കലാരംഗത്തേക്ക് മികവുറ്റ കലാകാരന്മാരെ വാര്‍ത്തെടുക്കുന്നതില്‍ കലാഭവന്റെ സംഭാവന വലുതാണെന്നും പ്രഥമ ഫാ ആബേല്‍ പുരസ്കാരം സംവിധായകന് സിദ്ധിഖിന് സമ്മാനിച്ചു കൊണ്ട് മമ്മൂട്ടി പറഞ്ഞു.
Post Your Comments