സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ കാലാ ഈ മാസം ഏഴിന് റിലീസ് ചെയ്യാനിരിക്കെ ആരാധകരെ ആവേശത്തിലാഴ്ത്തി ചിത്രത്തിന്റെ മേക്കിങ് വീഡിയോ. മുംബൈയിലെ ധാരാവി എന്ന സ്ഥലത്തിന്റെ സെറ്റ് തമിഴ്നാട്ടിലിട്ടാണ് ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. കോടിക്കണക്കിന് രൂപമുടക്കി ഒട്ടേറെ കലാകാരന്മാര് ചേര്‍ന്നാണ് സെറ്റിട്ടത്. രജനിയുടെ തന്നെ വമ്പന്‍ ഹിറ്റ് ചിത്രമായ കബാലിയുടെ സംവിധായകന് പാ രഞ്ജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടനും രജനിയുടെ മരുമകനുമായ ധനുഷാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. ഇതിനോടകം തന്നെ സിനിമയുടെ പോസ്റ്ററുകളും ട്രെയിലറും സമൂഹ്യ മാധ്യമങ്ങളില്‍ വന്‍ തരംഗമായിരുന്നു.
നാനാ പഠേക്കര്‍, സുകന്യ, സമുദ്രകനി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാവേരി പ്രശ്നത്തില്‍ രജനീകാന്തിന്റെ നിലപാടുമായി ബന്ധപ്പെട്ട് ചിത്രം കര്‍ണാടകയില്‍ റിലീസ് ചെയ്യുന്നതിന് വിലക്ക് വന്നിരുന്നു. എന്നാല്‍ റിലീസിന് മുന്‍പെങ്കിലും വിലക്ക് മാറ്റുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
സിനിമയുടെ മേയ്ക്കിങ് വീഡിയോ
Post Your Comments