കോമഡി രംഗങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടനാണ് ഹരിശ്രീ അശോകന്. തൊണ്ണൂറുകളിലെ മലയാള സിനിമയിലെ അഭിവാജ്യ ഘടകമായിരുന്ന ഈ നടന് തന്റെ സിനിമാ ജീവിതത്തിലെ ചില വഴിത്തിരിവുകളെക്കുറിച്ചു ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ മനസ്സ് തുറക്കുന്നു . ദിലീപിന്റെ നിര്‍ബന്ധ പ്രകാരം അഭിനയിച്ച ഭിക്ഷക്കാരന്റെ വേഷം തന്റെ സിനിമാ ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയെന്നു ഹരിശ്രീ അശോകന് അഭിപ്രായപ്പെടുന്നു.
അശോകന്റെ വാക്കുകള്‍ ഇങ്ങനെ ..” പിജി വിശ്വംബരന് സംവിധാനം ചെയ്ത ചിത്രമാണ് പാര്‍വതി പരിണയം. കൊക്കരക്കോ എന്ന ചിത്രത്തില്‍ മുഴുനീള വേഷം ചെയ്യുന്ന തനിക്ക് ഒരു ഭിക്ഷക്കാരന്റെ റോളായിരുന്നു പിജിയുടെ ചിത്രത്തില്‍. എന്നാല്‍ വെറും മൂന്നു സീനുകള്‍ മാത്രമുള്ള ആ വേഷം ചെയ്യാന്‍ താത്പര്യമുണ്ടായിരുന്നില്ല. എന്നാല്‍ ദിലീപിന്റെ നിര്‍ബന്ധ പ്രകാരമാണ് വിശ്വംബരന് സാറിന്റെ സിനിമയില്‍ അഭിനയിക്കുന്നത്. പാവപ്പെട്ട ഭിക്ഷക്കാരന് എന്തെങ്കിലും തരണേ എന്ന ഡയലോഗായിരുന്നു പറയേണ്ടത്. ഞാന്‍ ഹമ്മ ഹമ്മ സോങിനെ ചേര്‍ത്ത് ഡയലോഗ് അവതരിപ്പിച്ചു. പൊട്ടിച്ചിരിയായിരുന്നു അവിടെയുണ്ടായത്. ആ സീന്‍ എന്റെ സിനിമാ ജീവിതത്തിലെ പ്രധാന വഴിത്തിരിവായിരുന്നു.”
Post Your Comments