രജനീകാന്ത് ചിത്രം ‘കാല’ വീണ്ടും വിവാദത്തില്‍. ചിത്രത്തിന്റെ പ്രമേയം അധോലോക നേതാവ് ഹാജി മസ്താന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടുള്ളതാണെന്ന വിവാദങ്ങള്‍ അവസാനിച്ചപ്പോള്‍ കാവേരി വിഷയത്തെ ചൊല്ലി ചിത്രം കര്‍ണ്ണാടകയില്‍ റിലീസ് ചെയ്യാന്‍ സമ്മതിക്കില്ലെന്ന വാദവുമായി കര്‍ണാടക സര്‍ക്കാര്‍ രംഗത്തെത്തി. ഇപ്പോള്‍ ചിത്രത്തിനെതിരെ നൂറു കോടിയുടെ മാനനഷ്ടകേസ് ഫയല്‍ ചെയ്തിരിക്കുകയാണ് ജവഹര്‍ നാടാര്‍.
തിരവിയം നാടാറാണ് ധാരാവിയിലെ തമിഴര്‍ക്കായി ശബ്ദം ഉയര്‍ത്തിയത്. ഇദ്ദേഹം കാലാ സേത്ത് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അതുകൊണ്ട് തന്നെ ‘ധാരാവിയുടെ ഗോഡ്ഫാദര്‍’ എന്നറിയപ്പെടുന്ന തന്റെ പിതാവിന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നതെന്ന് ജവഹര്‍ ആരോപിച്ചു.
തന്റെ പിതാവിന്റേയും നാടാര്‍ സമുദായത്തിന്റേയും പ്രതിച്ഛായ തകര്‍ക്കാനാണ് ചിത്രം തയ്യാറാക്കിയതെന്നും അതിനാല്‍ 101 കോടി രൂപ മാനനഷ്ടമായി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ പണത്തിന് വേണ്ടിയല്ല കേസ് കൊടുത്തതെന്നും തന്റെ പിതാവിനെ നല്ല രീതിയിലാണ് അവതരിപ്പിക്കുന്നതെങ്കില്‍ അത് സന്തോഷമെ ഉള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
READ ALSO: സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്‍റെ അത്യപൂര്‍വമായ ഫോട്ടോകള്‍ കാണാം
Post Your Comments