മേയ് ആദ്യവാരം അരങ്ങേറിയ താരസംഘടനയായ അമ്മ മഴവില്ല് ഷോ ചാനല്‍ വഴി കൂടുതല്‍ പ്രേക്ഷകര്‍ കണ്ടതോടെ ബാർക്ക് റേറ്റിങ്ങിൽ മഴവില്ല് മനോരമ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ്. ഈ വര്‍ഷത്തെ ഷോ മോശമാണെന്ന തരത്തില്‍ പൊതുവേ വിമര്‍ശനമുയര്‍ന്നെങ്കിലും ടിവി സംപ്രേഷണത്തിലൂടെ ഷോ വീക്ഷിച്ചത് ലക്ഷകണക്കിന് മലയാളികളാണ്.
മെയ് 19, 20( ശനി. ഞായർ ) ദിവസങ്ങളിലായിരുന്നു ഷോ സംപ്രേഷണം ചെയ്തത്. വൈകുന്നേരം 7 മണിമുതൽ രാത്രി 12 മണിവരെയായിരുന്നു പ്രോഗ്രാം പ്രേക്ഷകരുടെ സ്വീകരണ മുറിയിലെത്തിയത്. ബാർക്ക് റേറ്റിങ്ങിൽ രണ്ടാംസ്ഥാനത്ത് ഏഷ്യനെറ്റും, മൂന്നാം സ്ഥാനത്ത് സൂര്യ ടിവിയുമാണ്.
Leave a Comment