മൂന്ന് വര്‍ഷം മുന്‍പ് താന്‍ സണ്ണി ലിയോണിനോട് ചെയ്ത കുറ്റത്തിന് മാപ്പപേക്ഷയുമായി ബോളിവുഡ് നടി രാഖി സാവന്ത് രംഗത്തെത്തിയിരിക്കുകയാണ് പോണ് മേഖലയില്‍ നിന്ന് ബോളിവുഡിലെത്തിയ സണ്ണി ലിയോണ്‍ ഇവിടെ നിന്ന് പോകണമെന്നും, സണ്ണിക്കെതിരെ അസഭ്യം പറഞ്ഞും രാഖി വിവാദ പരാമര്‍ശങ്ങളില്‍ ഇടം നേടിയിരുന്നു.
കഷ്ടപ്പാടും വേദനകളും പോരാട്ടങ്ങളും നിറഞ്ഞ സണ്ണിയുടെ ജീവിതയാത്രയെ കുറിച്ച് ഒന്നും അറിയാതെ അവരെ വിലയിരുത്തിയത് തെറ്റായിപ്പോയി. കഥയറിയാതെ ഇവരെക്കുറിച്ച് ഒരു അഭിപ്രായപ്രകടനം നടത്തിയതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു- ഒരു ടിവി ഷോയ്ക്കിടെ രാഖി സാവന്ത് വ്യക്തമാക്കുന്നു.
സണ്ണി ലിയോണിനെതിരെ അടുത്തിടയും രാഖി സാവന്ത് ആരോപണം ഉന്നയിച്ചിരുന്നു, പോണ് സിനിമ മേഖലയിലേക്ക് തനിക്ക് ക്ഷണം ലഭിച്ചുവെന്നും ഇവര്‍ക്ക് നമ്പര്‍ നല്‍കിയത് സണ്ണി ലിയോണ്‍ ആണെന്നും രാഖി സാവന്ത് ആരോപിച്ചിരുന്നു.
Post Your Comments