മലയാളത്തിലെ യുവ നടിമാരില്‍ ശ്രദ്ധേയയാണ് അപര്‍ണ ബാല മുരളി. മികച്ച അഭിനേത്രി മാത്രമല്ല നല്ലൊരു ഗായിക കൂടിയാണ് തനെന്ന് പലപ്പോഴും അപര്‍ണ തെളിയിച്ചിട്ടുണ്ട്. പുതിയ ചിത്രങ്ങളുടെ പ്രമോഷന്റെ ഭാഗമായി സമൂഹ മാധ്യമങ്ങളില്‍ ലൈവ് വീഡിയോയുമായി താരം എത്താറുണ്ട്. നടിമാര്‍ക്കെതിരെ അശ്ലീല സംഭാഷണങ്ങള്‍കൊണ്ട് സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനവുമായി എത്തുന്ന മനോരോഗികളുടെ വിമര്‍ശനത്തിനു ഇരയായിരിക്കുകയാണ് താരം ഇപ്പോള്‍.
അസ്കര്‍ അലിയും അപര്‍ണയും ഒന്നിച്ച ചിത്രമാണ് കാമുകി. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് അപര്‍ണയും അസ്കറും ഫേസ്ബുക്ക് ലൈവില്‍ എത്തിയിരുന്നു. ചിത്രം വിജയകരമായി മുന്നേറുന്നതിനിടെ അതിന്റെ സന്തോഷം പ്രേക്ഷകരോട് പങ്കുവെക്കുന്നതിന്റെ ഭാഗമായി കൂടിയായിരുന്നു ഇരുവരും ലൈവിലെത്തിയിരുന്നത്. എന്നാല്‍ ഈ ഫേസ്ബുക്ക് ലൈവിന് ഇത്തവണ ഒരാള്‍ അശ്ലീല കമന്റിടുകയുണ്ടായി. തീര്‍ത്തു മോശമായ തരത്തിലാണ് നടിക്കെതിരെ ഇയാള്‍ കമന്റിട്ടിരുന്നത്. കമന്റുകള്‍ കൂടിയപ്പോള്‍ അതിനെല്ലാം മറുപടിയായി സഹതാരം അസ്കര്‍ അലി എത്തിയിരുന്നു.
മലയാളികള്‍ക്ക് നല്ലൊരു സംസ്കാരമുണ്ട്. എന്നാല്‍ അത് കളയുന്ന രീതിയിലുളള കമന്റ് വന്നാല്‍ മലയാളികളായ ആണ്കുട്ടികള്ക്കെല്ലാം തന്നെ ദേഷ്യം വരും. അതുകൊണ്ടാണ് ലൈവില്‍ ഒന്നു കൂടെ വരാന്‍ കാരണമെന്നും പറഞ്ഞു കൊണ്ട് അസ്കര്‍ വിമര്ശകന് മറുപടി നല്കി” ഒരുത്തന് കമന്റ് ചെയ്തു.നിനക്കൊന്നും വേറെ പണിയില്ലേ, നിനക്കൊക്കെ അഭിനയിക്കാന്‍ അറിയാമോടി എന്ന്. ഒരിക്കലും പെണ്‍കുട്ടികളെ അധിക്ഷേപിക്കരുത്. ഇങ്ങനെ ചെയ്യുന്നവരെ കൈയ്യില്‍ കിട്ടിയാല്‍ തല്ലുകയാണ് പതിവ്. നമ്മുടെ മുന്നില്‍ വന്നാല്‍ അത് ചെയ്യേണ്ട കാര്യമാണ്,” അസ്കര്‍ ലൈവില്‍ പറഞ്ഞു.
‘നിനക്കതിന് അഭിനയിക്കാന്‍ അറിയാമോടി ശവമേ’ എന്നാണ് വേറൊരാളുടെ കമന്റ്. വീട്ടിലുളള എല്ലാവരും മരിക്കും.സ്വന്തം കുടുംബത്തില്‍ ആരെങ്കിലും മരിച്ചാല്‍ അവരെ ശവമേ എന്ന് ഇവന് വിളിക്കുമോ? നീ ഓര്‍ക്കേണ്ടൊരു കാര്യമുണ്ട്! പിടിച്ച് അടി തന്നാല്‍ മോശമാകും.സിനിമയില്‍ അഭിനയിക്കുന്ന ഞങ്ങള്‍ക്കും വീട്ടുകാരൊക്കെയുണ്ട്. ഇവരെയാക്കെ പെങ്ങന്മാരായി കാണുക. ഞാന്‍ പറഞ്ഞത് കുറച്ച് മോശമായി പോയെന്ന ബോധ്യമുണ്ട്. നമ്മള് പ്രതികരിക്കണം.സിനിമ മോശമാണെങ്കില്‍ അതിനെ വിമര്‍ശിക്കാം. എന്നാല്‍ അതില്‍ അഭിനയിക്കുന്ന ആളുകളെ ചീത്ത വിളിക്കരുത്. നമ്മുക്ക് പരിചയമില്ലാത്ത പെണ്‍കുട്ടികളെ എടീ എന്നൊക്കെ വിളിക്കുന്നത്. ചുട്ട അടികൊളളാത്തതു കൊണ്ടാണ്. ഇതൊരു അഹങ്കാരമായി പറയുന്നതല്ല. കൂടെ ഉളളവരെ സംരക്ഷിക്കേണ്ടതും അവരെ എന്തെങ്കിലും പറഞ്ഞാല്‍ തിരിച്ചുപറയേണ്ടതും കേരളത്തിലെ ആണ്പിള്ളേരുടെ സംസ്കാരമാണ്. അസ്കര്‍ ലൈവില്‍ പറഞ്ഞു.
അസ്കറിന്റെ മറുപടി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായിരിക്കുകയാണ്.
Post Your Comments