മലയാളികളുടെ പ്രണയ നായികയാണ് ശാലിനി. ബാലതാരമായി വെള്ളിത്തിരയില്‍ എത്തുകയും നായികയായി മാറുകയും ചെയ്ത ശാലിനി തമിഴിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധനേടി. നടന്‍ അജിത്തുമായുള്ള പ്രണയ വിവാഹത്തോടെ സിനിമയില്‍ നിന്നും ശാലിനി പിന്മാറിയിട്ട് പതിനെട്ടു വര്‍ഷങ്ങള്‍ പൂര്‍ത്തിയായി. എന്നിരുന്നാലും ആരാധകര്‍ക്ക് ഇന്നും ശ്യാലിനി ഇഷ്ട നടിയാണ്. അജിത്- ശാലിനി ബന്ധത്തിലെ ചില പ്രത്യേകതകളെക്കുറിച്ച് തുറന്നു പറയുകയാണ് ശാലിനിയുടെ സഹോദരിയും നടിയുമായ ശ്യാമിലി.
അമര്‍ക്കളം എന്ന തമിഴ് ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചതിലൂടെയാണ് ശാലിനിയും അജിത്തും പ്രണയത്തിലാകുന്നത്. ഈ ബന്ധത്തില്‍ ഒരു ഹംസത്തെപോലെ പ്രവര്‍ത്തിച്ചത് താനാണെന്ന് ശ്യാമിലി പറയുന്നു. ” പ്രണയകാലത്ത് ശാലിനിക്ക് അജിത്ത് പൂക്കള്‍ അയക്കുമായിരുന്നു. അത് കൃത്യമായി വീട്ടില്‍ എത്തിക്കുന്നത് എന്റെ ജോലിയായിരുന്നു. അദ്ദേഹം വളരെ നല്ല മനുഷ്യനാണ്. അവരുടെ ബന്ധത്തില്‍ നിന്ന് നമുക്ക് പഠിക്കാനുള്ളത് സ്വാതന്ത്ര്യമാണ്. പങ്കാളിയ്ക്ക് സ്വാതന്ത്ര്യം നല്‍കിയാല്‍ ആ ബന്ധം കൂളായി പോകുമെന്നാണ് കരുതുന്നത്. അത്തരം ഒരു ബന്ധമാണ് അവര്‍ തമ്മില്‍. ബൈക്ക് റേസിങ്, ഫോട്ടോഗ്രാഫി, പാചകം എന്നിവയിലാണ് അദ്ദേഹത്തിന് കൂടുതല്‍ താല്‍പര്യം. നല്ല തീരുമാനങ്ങള്‍ എടുക്കുന്നതില്‍ എന്റെ ചേച്ചിയാണ് നല്ലത്. എന്തൊക്കെ ചെയ്യണം, എങ്ങനെ ചെയ്യണം എന്നൊക്കെ അവള്‍ക്ക് ഐഡിയ ഉണ്ട്. വീട്ടിലെ തമാശക്കാരിയും ശാലിനി തന്നെ.” ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ശ്യാമിലി പറയുന്നു.
Post Your Comments