BollywoodGeneralNEWS

സിനിമയ്ക്കായി മുടി കളഞ്ഞു സൗന്ദര്യം നഷ്ടപ്പെടുത്തിയ നായികമാര്‍ ഇവരാണ്!

ഒരു കഥാപാത്രം ചെയ്യാനായി എന്ത് റിസ്ക്കും ഏറ്റെടുക്കുന്ന നടിമാര്‍ ബോളിവുഡിലുണ്ട്, സ്വന്തം സൗന്ദര്യം വക വയ്ക്കാതെ മുടി കളഞ്ഞു സ്ക്രീനിലെത്തിയ നായിമാരെക്കുറിച്ചാണ് ഇനി പറയുന്നത്.

മേരി കോം എന്ന സിനിമയ്ക്ക് വേണ്ടി പ്രിയങ്ക ചോപ്ര തലമുടി മുണ്ഡനം ചെയ്തത് ആരാധകരെ ഞെട്ടിച്ചിരുന്നു. ഇന്ത്യന്‍ വനിതാ ബോക്സര്‍ മേരി കോമിന്റെ ജീവിത കഥ പറഞ്ഞ ചിത്രത്തില്‍ പ്രേക്ഷകരെ അതിശയിപ്പിക്കുന്ന പ്രകടനമാണ് മേരി കോം നടത്തിയത്.

‘ഡിസയര്‍’ എന്ന സിനിമയ്ക്ക് വേണ്ടി ശില്‍പ ഷെട്ടി മൊട്ടയടിച്ചതും ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.

ദില്‍ഹല്‍ മുഷ്കില്‍ എന്ന സിനിമയ്ക്ക് വേണ്ടി അനുഷ്ക ഷെട്ടിയും മൊട്ടയടിച്ചു കൊണ്ട് തന്റെ സൗന്ദര്യം ത്യജിച്ചിരുന്നു.

സഞ്ജയ്‌ ലീല ബന്‍സാലി ചിത്രമായ ബാജിറവു മസ്താനി എന്ന സിനിമയില്‍ അഭിനയിക്കുന്നതിനായി തന്‍വി ആസ്മിയും തന്റെ മുടി കളഞ്ഞിരുന്നു. ഈ ചിത്രത്തില്‍ രണ്‍വീറിന്റെ അമ്മയായിട്ടാണ് ഇവര്‍ അഭിനയിച്ചത്.

ദീപ മേത്തയുടെ ‘വാട്ടര്‍’ എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു ശബാന ആസ്മി തന്റെ മുടി കട്ട് ചെയ്തത്.

shortlink

Related Articles

Post Your Comments


Back to top button