General

പൈറസി ഇല്ലാതാക്കാന്‍ പ്രൊഡ്യൂസറുമായി കരാര്‍ ഉണ്ടാക്കുന്ന സ്റ്റോപ്പ് പൈറസി ഉടമതന്നെ അങ്കിള്‍ സിനിമ ഇന്റര്‍നെറ്റില്‍ പകര്‍ത്തിയതിന് അറസ്റ്റില്‍

മലയാള സിനിമ അങ്കിള്‍ ടിആര്‍ ലൗവര്‍ എന്ന പേരില്‍ പകര്‍ത്തി നല്‍കി പണം നേടാന്‍ ശ്രമിച്ച സ്റ്റോപ്പ് പൈറസി ഉടമ അറസ്റ്റില്‍. സ്റ്റോപ് പൈറസി ഉടമയായ തുഷാറിനെയാണ് ആന്റി പൈറസി സെല്‍ അറസ്റ്റ് ചെയ്തത്. പൈറസി തടയാനായി പല സിനിമ നിര്‍മാതാക്കളുമായി എഗ്രിമെന്റ് തയ്യാറാക്കിയ ആളാണ് ഇദ്ദേഹം.

റിലീസായി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അങ്കിള്‍ സിനിമയുടെ വ്യാജന്‍ ഇന്റര്‍നെറ്റില്‍ എത്തിയിരുന്നു. ടെലിഗ്രാം ചാനല്‍ വഴി പൈറസി സൈറ്റായ സിപ്പിമൂവീസ്.ഡേറ്റിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്.

ആന്റി പൈറസി സെല്ലിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. താത്കാലിക ജിമെയില്‍ വഴി വ്യാജ അക്കൗണ്ട് ഉണ്ടാക്കി ടിആര്‍ ലൗവര്‍ എന്ന പേരില്‍ സിപ്പിമൂവീസ് എന്ന വെബ്‌സൈറ്റിലേക്ക് സിനിമ പകര്‍ത്തി നല്‍കുകയായിരുന്നു പ്രതി ചെയ്തത്. റിലീസിന് പിന്നാലെ ചിത്രങ്ങള്‍ നെറ്റില്‍ അപ്ലോഡ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന പ്രീ പോസ്റ്റുകള്‍ തയ്യാറാക്കിയാണ് ഇവര്‍ പ്രൊഡ്യൂസര്‍മാരെ സമീപിച്ച് പണം കൈപ്പറ്റുന്നത്. ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വരാതിരിക്കാന്‍ 60,000 രൂപ മുതല്‍ ഒരു ലക്ഷം രൂപവരെയാണ് പൈറസി തടയുന്ന പേരില്‍ സംഘങ്ങള്‍ വാങ്ങുന്നത്.

പലപ്പോഴും ഇത്തരക്കാരുടെ വിദ്യാഭ്യാസ യോഗ്യതയോ മറ്റും നിര്‍മാതാക്കള്‍ അന്വേഷിക്കാറില്ല. പൈറസി എങ്ങനെ തടയുന്നു എന്ന് പോലും ശ്രദ്ധിക്കാതെയാണ് ഇത്തരം സംഘങ്ങള്‍ക്ക് നിര്‍മാതാക്കള്‍ പണം നല്‍കുന്നത്.

 

shortlink

Post Your Comments


Back to top button